കൊല്ലം: കൊല്ലം ചെമ്മാമുക്കില്‍ ഭര്‍ത്താവ് യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിന് പിന്നില്‍ ബിസിനസ് തുടങ്ങിയതുമായി ബന്ധപ്പെട്ട തർക്കമെന്ന് സൂചന. കൊല്ലപ്പെട്ട യുവതിയുമായ അനില സുഹൃത്ത് ഹനീഷുമായി ചേർന്ന് ബേക്കറി തുടങ്ങിയതിന് പിന്നിലെ തർക്കമാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നാണ് വാർഡ് മെമ്പറുടെ വെളിപ്പെടുത്തൽ. സുഹൃത്തായ ഹനീഷിനെ ഒഴിവാക്കണമെന്ന് പ്രതി പത്മരാജൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബേക്കറി തുടങ്ങാൻ മുടക്കിയ 1.49 ലക്ഷം രൂപ മടക്കി നൽകിയാൽ ഒഴിവാകാം എന്നായിരുന്നു ഹനീഷ് പറഞ്ഞത്. തുടർന്ന് പത്താം തിയതി പണം നൽകാം എന്ന് പത്മരാജൻ ഉറപ്പുനൽകുകയായിരുന്നു. ഈ ചർച്ചയ്ക്ക് പിന്നാലെയാണ് ഇയാൾ ഇരുവരെയും കൊലപെടുത്താൻ ശ്രമിച്ചതെന്നാണ് വാർഡ് മെമ്പറുടെ പ്രതികരണം.
കൊട്ടിയം തഴുത്തല സ്വദേശിനി അനിലയെയാണ് ഭർത്താവ് നടുറോഡില്‍ തീകൊളുത്തി കൊന്നത്. സംഭവത്തിൽ പത്മരാജൻ പൊലീസ് കസ്റ്റഡിയിലാണ്. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീവെച്ചു. സോണിയെന്നയാളാണ് അനിലയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നത്.
രാത്രി 9 മണിയോടെയാണ് സംഭവം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
ഒമ്‌നി വാനിലെത്തിയ പത്മരാജന്‍ കാര്‍ നിര്‍ത്തിച്ച ശേഷം കയ്യില്‍ കരുതിയ പെട്രോള്‍ കാറിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു.
content highlight- The incident in which the young woman was set on fire; Ward member says Anila and Suhrut's bakery is the reason for the attack