കല്‍പ്പറ്റ: വയനാട് ചുണ്ടയിൽ വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം കൊലപാതകമെന്ന് റിപ്പോര്‍ട്ട്. സഹോദരങ്ങളായ സുമില്‍ഷാദ്, അജിന്‍ഷാദ് എന്നിവരാണ് കൊലപാതകത്തിന് പിന്നില്‍. ചുണ്ടയിൽ കാപ്പംകുന്ന് സ്വദേശി നവാസ് ആണ് മരിച്ചത്.
ഥാര്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് തിങ്കളാഴ്ചയായിരുന്നു ഓട്ടോ ഡ്രൈവര്‍ നവാസ് മരിച്ചത്. സംഭവത്തില്‍ പുത്തൂര്‍ വയല്‍ കോഴികാരാട്ടില്‍ സുമില്‍ഷാദ്, അജിന്‍ഷാദ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുകൂട്ടരും തമ്മില്‍ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവര്‍ക്കും എതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനാണ് പോലീസ്.
സംഭവം കൊലപാതകമാണെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് കുടുംബം വൈത്തിരി പൊലീസിൽ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് നവാസ് സഞ്ചരിച്ച ഒട്ടോറിക്ഷയും നിലമ്പുര്‍ സ്വദേശി സുമിന്‍ ഷാ ഓടിച്ച ഥാര്‍ ജീപ്പും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് സുമിന്‍ ഷാ നടത്തുന്ന ഹോട്ടല്‍ നാട്ടുകാര്‍ തല്ലിതകര്‍ത്തിരുന്നു.
Content Highlight: Chundeli auto driver death murder says police