എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഡിപ്പോയില്‍ വന്‍ ചോര്‍ച്ച; അടിയന്തര നടപടിക്ക് നിര്‍ദേശം

അടിയന്തര നടപടിക്ക് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി എ കെ ശശീന്ദ്രന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി

dot image

കോഴിക്കോട്: എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഡിപ്പോയില്‍ വന്‍ ചോര്‍ച്ച. കോര്‍പറേഷന്‍ നിര്‍മിച്ച ഓടയിലൂടെ ഡീസല്‍ ഒഴുകി തോട്ടിലും കടലിലും എത്തി. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ വടക്ക് ഭാഗത്തുള്ള ചെറിയ ഫുട്പാത്തിനടിയിലൂടെ ഒഴുകിയെത്തിയ ഡീസല്‍ ദേശീയപാതയിലെ പ്രധാന ഓടയിലൂടെയാണ് ഒഴുകിപ്പോവുന്നത്. ഇന്ന് വൈകിട്ട് 4.30ഓടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

നിരവധി ആളുകള്‍ കുപ്പികളിലൊക്കെയായി ഡീസല്‍ മുക്കിയെടുത്തെങ്കിലും വലിയ അളവില്‍ ഡീസല്‍ എത്തിയതോടെ ആളുകള്‍ പരിഭ്രാന്തരായി. ഡെപ്യൂട്ടി കളക്ടര്‍ അനിത കുമാരിയും എച്ച് പി സി എല്‍ മാനേജര്‍ അടക്കമുള്ളവരും സ്ഥലത്തെത്തി. സംഭവം വാര്‍ത്തയായതോടെ അടിയന്തര നടപടിക്ക് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി എ കെ ശശീന്ദ്രന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം ഓവര്‍ ഫ്‌ളോ മോണിറ്ററിങ് സംവിധാനത്തില്‍ പിഴവുണ്ടായോയെന്ന് പരിശോധിക്കുമെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയില്‍സെര്‍ റീജിനല്‍ ജോയിന്റ് ഡയറക്ടര്‍ മുനീര്‍ എന്‍ കെ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യം, ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തില്‍ നാളെ സംയുക്ത പരിശോധന നടക്കും. ആരോഗ്യ വകുപ്പിന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ പ്ലാന്റ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുനീര്‍ എന്‍ കെ പറഞ്ഞു.

Content Highlights- heavy diesel leakage in elathur hindustan petroleum

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us