ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദ്ദിച്ചുവെന്ന് ആരോപണം; കുഴഞ്ഞുവീണ യുവാവ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞു വീണാണ് വിഷ്ണു മരിച്ചത്

dot image

ആലപ്പുഴ: ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് മരിച്ചെന്ന് ആരോപണം. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്‌(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നുവെന്നും തുടർന്ന് കുഴഞ്ഞു വീണ് മരിച്ചുവെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. മർദ്ദിച്ച് കൊന്നതാണെന്ന് വിഷ്ണുവിൻ്റെ ബന്ധുക്കൾ ആരോപിച്ചു.

വിഷ്ണുവിൻ്റെ കുടുംബം നൽകിയ പരാതിയിൽ തൃക്കന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒന്നര വർഷമായി ഭാര്യ ആതിരയുമായി പിണങ്ങി താമസിക്കുകയാണ് വിഷ്ണു. നാല് വയസുള്ള ഒരു മകനുണ്ട്. മകനെ ഏൽപ്പിക്കാൻ ഭാര്യവീട്ടിൽ എത്തിയതായിരുന്നു വിഷ്ണു. ഇതിനിടയിൽ ഭാര്യയുമായി ആദ്യം തർക്കമുണ്ടായി. പിന്നീട് ഭാര്യയുടെ ബന്ധുക്കളുൾപ്പെടെ ഇടപെട്ട് വിഷ്ണുവിനെ മർദ്ദിച്ചുവെന്നാണ് കുടുബത്തിൻ്റെ ആരോപണം.

മർദ്ദനമേറ്റ് കുഴഞ്ഞുവീണ വിഷ്ണുവിനെ കായംകുളം ജില്ലാ താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു. പിന്നാലെയാണ് വിഷ്ണുവിൻ്റെ കുടുംബം പരാതി നൽകിയത്. വിഷ്ണു ഹൃദ്രോ​ഗിയാണ്. നിലവിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Content Highlights: Man beaten to death by wifes relatives in alappuzha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us