തിരുവനന്തപുരം: ഇത്തവണത്തെ പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന നമ്പർ ടിക്കറ്റിന്. JA 378749, JB 939547, JC 616613, JD 211004, JE 584418, എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകളാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹമായിരിക്കുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് തുടങ്ങിയത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരയിലെ ടിക്കറ്റുകൾക്കാണ് ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. അഞ്ച് പരമ്പരകൾക്കും രണ്ട് ലക്ഷം വീതമാണ് ലഭിക്കുക. നാലാം സമ്മാനമായ മൂന്ന് ലക്ഷം അഞ്ച് പരമ്പരകൾക്കും അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപ അഞ്ച് പരമ്പരകൾക്കും ലഭിക്കും. കൂടാതെ മറ്റ് ചെറിയ തുകകളും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നുണ്ട്.
കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൊല്ലം കെഎസ്ആര്‍ടിസിക്ക് സമീപമാണ് ലോട്ടറി സെന്ററുള്ളത്. 22-ാം തിയതിയാണ് ടിക്കറ്റ് വിറ്റതെന്നും നല്ല സന്തോഷമുണ്ടെന്നും കടയുടമ പ്രതികരിച്ചു. വിനേഷ് കുമാര്‍ എന്ന സബ് ഏജന്റാണ് ലോട്ടറി വിറ്റത്. ഏജന്റിന് ഒരുകോടി 20 ലക്ഷം രൂപ കിട്ടും.
Content Highlights: Pooja Bumper First Price draw today