13കാരി പാത്തൂട്ടി ശരീരത്തിൽ കയറിയെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദം; അബ്ദുൾ ഗഫൂറിനെ കൊന്നത് തല ഭിത്തിയിൽ ഇടിച്ച്

മന്ത്രവാദത്തിലൂടെ കൈക്കലാക്കിയ സ്വര്‍ണം തിരിച്ച് നല്‍കണമെന്നായതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു

dot image

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് പ്രവാസി വ്യവസായിയായ അബ്ദുള്‍ ഗഫൂറിനെ മന്ത്രവാദിനി ഷമീനയും കൂട്ടരും കൊലപ്പെടുത്തിയത് തല ഭിത്തിയില്‍ ഇടിച്ചെന്ന് ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍. ആസൂത്രിതമായാണ് അബ്ദള്‍ ഗഫൂറിനെ സംഘം കൊലപ്പെടുത്തിയത്. മന്ത്രവാദത്തിലൂടെ കൈക്കലാക്കിയ സ്വര്‍ണം തിരിച്ച് നല്‍കണമെന്നായതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു.

കേസിലെ മുഖ്യപ്രതി ഷമീന മന്ത്രവാദവും ആഭിചാരവും സ്ഥിരമാക്കിയ ആളാണെന്നും ഡിവൈഎസ്പി പറഞ്ഞു. പാത്തൂട്ടി എന്ന പതിമൂന്ന് വയസുകാരി ഏര്‍വാടിയില്‍ നിന്ന് തന്റെ ശരീരത്തില്‍ കയറിയെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ മന്ത്രവാദം നടത്തുന്നത്. കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ ജ്വല്ലറികളില്‍ തെളിവെടുപ്പ് നടത്തുമെന്നും ഡിവൈഎസ്പി അറിയിച്ചു.

2023 ഏപ്രില്‍ 14 നാണ് കേസിനാസ്പദമായ സംഭവം. പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വഭാവിക മരണമായിരുന്നുവെന്നാണ് ബന്ധുക്കള്‍ കരുതിയത്. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. പിന്നീടാണ് വീട്ടില്‍ നിന്ന് 596 പവന്‍ സ്വര്‍ണം നഷ്ടമായെന്ന കാര്യം ബന്ധുക്കള്‍ അറിഞ്ഞത്. ഇതോടെയാണ് മരണത്തില്‍ സംശയം ഉയര്‍ന്നത്. പിന്നാലെ അബ്ദുള്‍ ഗഫൂറിന്റെ മകന്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം ചുരുളഴിയുന്നത്. കൂളിക്കുന്ന് സ്വദേശിനി ഷമീന, ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവര്‍ ചേര്‍ന്ന് സ്വര്‍ണം കൈക്കലാക്കുന്നതിനായി അബ്ദുള്‍ ഗഫൂറിനെ കൊലപ്പെടുത്തുകയായിരുന്നു.

Content Highlights- accused killed business man abdul gafoor brutally says dysp

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us