കൊച്ചി: ഇത്തവണത്തെ പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം വന്നപ്പോള്‍ തൃപ്രയാറിലെ മണക്കാട് വീട് 'ഭാഗ്യക്കൊട്ടാരം' ആയി മാറുകയാണ്. പൂജാ ബമ്പറിലെ രണ്ടാം സമ്മാനമായ ഒരുകോടി രൂപ നേടിയവരില്‍ ഒരാള്‍ തൃപ്രയാര്‍ മേല്‍തൃക്കോവില്‍ ക്ഷേത്രത്തിന് സമീപം മണക്കാട് ചന്ദ്രനാണ്. എന്നാല്‍ ഇവിടെയല്ല കൗതുകം ഇരിക്കുന്നത്. എട്ടുവര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ചന്ദ്രനെ തേടി ഭാഗ്യം എത്തുന്നത്.
എട്ടുവര്‍ഷം മുമ്പ് മണ്‍സൂര്‍ ബമ്പറിലെ ഒന്നാംസമ്മാനമായ മൂന്ന് കോടി രൂപ ചന്ദ്രന് ലഭിച്ചിരുന്നു. അന്ന് ഭാഗ്യക്കുറി വില്‍പ്പനയുണ്ടായിരുന്ന ചന്ദ്രന്റെ കൈയ്യില്‍ വില്‍ക്കാതെ ബാക്കിവന്ന ടിക്കറ്റാണ് ഭാഗ്യം വന്നത്. ഇത്തവണ വില്‍പ്പനക്കാരനായ ജോണിയില്‍ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്.
പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന നമ്പര്‍ ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്റ് പരിസരത്തെ ജയകുമാര്‍ ലോട്ടറി സെന്റര്‍ വഴിയാണ് ടിക്കറ്റ് വിറ്റത്. എന്നാൽ ആരാണ് സമ്മാനാർഹനെന്ന വിവരം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. JA 378749, JB 939547, JC 616613, JD 211004, JE 584418, എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകളാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അര്‍ഹമായിരിക്കുന്നത്.
12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരയിലെ ടിക്കറ്റുകള്‍ക്കാണ് ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. അഞ്ച് പരമ്പരകള്‍ക്കും രണ്ട് ലക്ഷം വീതമാണ് ലഭിക്കുക. നാലാം സമ്മാനമായ മൂന്ന് ലക്ഷം അഞ്ച് പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപ അഞ്ച് പരമ്പരകള്‍ക്കും ലഭിക്കും.
Content Highlights: Chandran became millionaire for the second time in eight years pooja bumper