തിരുവനന്തപുരം: സിപിഐഎം ഏരിയാ സമ്മേളനത്തിനായി നടുറോഡില്‍ വേദിയൊരുക്കിയത് വിവാദമായതിന് പിന്നാലെ പ്രതികരിച്ച് പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു. വേദിയൊരുക്കിയത് അനുമതി വാങ്ങിയ ശേഷമാണെന്ന് വഞ്ചിയൂര്‍ ബാബു പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിച്ചിരുന്നു. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയിരുന്നുവന്നും വഞ്ചിയൂര്‍ ബാബു പറഞ്ഞു.
സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായുള്ള പണികള്‍ നടക്കുന്നതിന്റെ ഭാഗമായി ജനറല്‍ ആശുപത്രി റോഡ് അടച്ചിരുന്നുവെന്നും വഞ്ചിയൂര്‍ ബാബു പറഞ്ഞു. ജാഥ കടന്നുപോകുന്നതിന് മാത്രമാണ് റോഡ് തുറന്നുകൊടുത്തത്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് നല്‍കിയതെന്നും വഞ്ചിയൂര്‍ ബാബു പറഞ്ഞു. ഏരിയാ സമ്മേളന വേദിയില്‍ അധ്യക്ഷ പ്രസംഗത്തിനിടെയായിരുന്നു വഞ്ചിയൂര്‍ ബാബുവിന്റെ പ്രതികരണം.
സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് കാരണമായത്. വഞ്ചിയൂര്‍ കോടതിക്ക് സമീപമാണ് റോഡ് അടച്ചുകെട്ടി സിപിഐഎം വേദിയൊരുക്കിയത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. അനുമതി വാങ്ങാതെയാണ് സിപിഐഎം വേദിയൊരുക്കിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Content Highlights- cpim palayam area secretary vanchiyoor babu explanation on stage controversy