'മധുവിനെയൊക്കെ സെക്രട്ടറിയാക്കിയതാണ് പറ്റിയ അബദ്ധം'; എം വി ഗോവിന്ദന്‍

പാര്‍ട്ടി വിരുദ്ധ മേഖലയില്‍ മാധ്യമങ്ങള്‍ ശക്തമായി നില്‍ക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

dot image

തിരുവനന്തപുരം: പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശേരിയെ കുറിച്ച് പരാമര്‍ശം നടത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാളയം ഏരിയാ സമ്മേളനത്തിന്റെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധു മുല്ലശ്ശേരിയെ സെക്രട്ടി ആക്കിയത് പാര്‍ട്ടിയ്ക്ക് പറ്റിയ അബദ്ധം. നിശിത വിമര്‍ശനം നേരിട്ടപ്പോഴാണ് മധു സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. തെറ്റായ ഒന്നിനെയും വെച്ചേക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് എം വി ഗോവിന്ദന്‍ നടത്തിയത്. മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല നടത്തുന്നു. മാധ്യമങ്ങള്‍ക്ക് ഉളുപ്പ് ഇല്ല. മാധ്യമങ്ങള്‍ ആണ് പ്രതിപക്ഷം. വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുന്നു. സ്റ്റേജ് കെട്ടുന്നതല്ല പ്രധാന പ്രശ്‌നം. എങ്ങനെ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാം എന്നാണ് മാധ്യമങ്ങള്‍ നോക്കുന്നത്. താന്‍ എന്തെങ്കിലും അബദ്ധം പറയുമോ എന്ന് നോക്കാനാണ് മാധ്യമങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. സമ്മേളനത്തിന് ആവശ്യത്തിന് പ്രചാരണം മാധ്യമങ്ങള്‍ നല്‍കിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എല്ലാറ്റിനും പോസിറ്റീവും നെഗറ്റീവും ഉണ്ടെന്ന് മാധ്യമങ്ങള്‍ക്ക് അറിയില്ല. ഇത്ര കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്ന വേറൊരു സ്ഥലവും മാധ്യമങ്ങളും ഭൂമിയില്‍ വേറെയില്ല. സതീശന്‍ എന്നൊക്കെ വെറുതെ പറയാമെന്നേയുള്ളൂ, പ്രതിപക്ഷം മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ തങ്ങള്‍ക്ക് എതിരാണ്. വരികള്‍ക്കിടയില്‍ വായിക്കാനുള്ള ശേഷി കൊണ്ടാണ് സിപിഐഎം ഇവിടെ നിലനില്‍ക്കുന്നത്. പാര്‍ട്ടി വിരുദ്ധ മേഖലയില്‍ മാധ്യമങ്ങള്‍ ശക്തമായി നില്‍ക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: 'It was a big mistake to make Madhu the secretary'; MV Govindan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us