ആളെ കിട്ടിയിട്ടുണ്ടേ..; പൂജാ ബംബർ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി

പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന നമ്പർ ടിക്കറ്റിനായിരുന്നു ലഭിച്ചത്

dot image

തിരുവനന്തപുരം: പൂജാ ബംബർ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്ന് ബംബർ എടുത്ത സബ് ഏജൻ്റാണ് ദിനേശ് കുമാർ. ഫലം പുറത്തു വന്നതോടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിക്കായുള്ള തിരച്ചിലിലായിരുന്നു. ഇന്നാണ് തനിക്കാണ് ലോട്ടറി അടിച്ചതെന്ന് ദിനേശ് വെളിപ്പെടുത്തിയത്.

പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന നമ്പർ ടിക്കറ്റിനായിരുന്നു ലഭിച്ചത്. JA 378749, JB 939547, JC 616613, JD 211004, JE 584418, എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകളാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അ‍ർ‌​ഹമായിരിക്കുന്നത്.

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് തുടങ്ങിയത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരയിലെ ടിക്കറ്റുകൾക്കാണ് ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. അഞ്ച് പരമ്പരകൾക്കും രണ്ട് ലക്ഷം വീതമാണ് ലഭിക്കുക. നാലാം സമ്മാനമായ മൂന്ന് ലക്ഷം അഞ്ച് പരമ്പരകൾക്കും അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപ അഞ്ച് പരമ്പരകൾക്കും ലഭിക്കും.

Content Highlight: Pooja Bumper winner finally found

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us