കേരളത്തിൽ റോഡപകടങ്ങളിൽ വർധന; ഏറ്റവും കൂടുതൽ അപകടങ്ങൾ ജനുവരിയിലും ഡിസംബറിലും

കേരളത്തിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാകുന്നത് വൈകുന്നേരം ആറിനും രാത്രി ഒമ്പതിനിടയിലുമെന്ന് വ്യക്തമാക്കി സംസ്ഥാന ക്രൈം റിപ്പോർട്ട്സ് ബ്യൂറോയുടെ കണക്കുകൾ

dot image

കൊച്ചി: കേരളത്തിൽ റോഡപകടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധനവെന്ന് വ്യക്തമാക്കി സംസ്ഥാന ക്രൈം റിപ്പോർട്ട്സ് ബ്യൂറോയുടെ കണക്കുകൾ. സംസ്ഥാനത്ത് 2023 ജൂണിനും 2024 മെയ് മാസത്തിനും ഇടയിൽ റോഡപകടങ്ങളുടെ എണ്ണത്തിൽ ആറര ശതമാനം വർധനവുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ, ജനുവരി മാസങ്ങൾ റോഡ് അപകടങ്ങളുടെയും റോഡ് അപകടങ്ങളിൽ ജീവൻ പൊലിയുന്നതിൻ്റെയും എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മാസങ്ങളാകുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അപകടങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് വൈകുന്നേരം ആറിനും രാത്രി ഒമ്പതിനും ഇടയിലെന്ന വിവരമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2023 ജനുവരി മുതൽ 2024 ഒക്ടോബർ വരെയുള്ള കണക്ക് പരിശോധിക്കുമ്പോൾ റോഡപകടങ്ങളിൽ പൊലിഞ്ഞത് 7,300ൽ അധികം ജീവനുകളെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 99,977 പേ‍ർക്കാണ് ഇക്കാലയളവിൽ അപകടങ്ങളിൽ പരിക്കേറ്റത്. ഈ കാലയളവിൽ സംസ്ഥാനത്ത് ആകെയുണ്ടായത് 88,912 അപകടങ്ങളാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങളുണ്ടാകുന്നത് ഡിസംബർ, ജനുവരി മാസങ്ങളിലാണെന്നും കണക്കുകൾ പറയുന്നു. സംസ്ഥാന ക്രൈം റെക്കോ‍ർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2023 ജനുവരിയിൽ 4,474 വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ 408 പേ‍ർക്ക് ജീവൻ നഷ്ടമായി. 2023 ഡിസംബറിൽ 4171 വാഹനാപകടങ്ങളിൽ 392 പേരുടെ ജീവനാണ് പൊലിഞ്ഞത്. 2022 ജനുവരിയിൽ വാഹനാപകടങ്ങളുടെ എണ്ണം 3893 ആയിരുന്നെങ്കിൽ അതിൽ മരിച്ചവരുടെ എണ്ണം 383 ആയിരുന്നു. അതേ വർഷം ഡിസംബറിൽ 4088 റോഡപകടങ്ങൾ ഉണ്ടായപ്പോൾ 405 പേരുടെ ജീവനാണ് പൊലിഞ്ഞത്.

റോഡ് അപകടങ്ങൾ കുറയ്ക്കാനായി സ്ഥാപിച്ച എഐ ക്യാമറകളും ആ നിലയിൽ ഫലം കണ്ടിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എഐ ക്യാമറ സ്ഥാപിക്കുന്നതിന് മുമ്പ് 2022, 2023 വ‍ർഷങ്ങളിൽ ഉണ്ടായതിലും റോഡ് അപകടങ്ങളുടെ എണ്ണത്തിൽ എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷമുള്ള 2023, 2024 വ‍ർഷങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023ൽ റോഡ് അപകട നിരക്കിൽ വ‍ർധനവ് ഉണ്ടായെങ്കിലും റോഡ് അപകടങ്ങളിലെ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. 2023ൽ 48,091 റോ‍ഡപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 4080 ആണ്. 2021ൽ 33,296 റോഡപകടങ്ങളിൽ 3429 പേരാണ് മരിച്ചത്. 2022ൽ റോഡ‍പകടങ്ങളുടെ എണ്ണം 43910 ആയി വ‍ർധിച്ചപ്പോൾ മരിച്ചവരുടെ എണ്ണം 4317 ആയാണ് വ‍ർദ്ധിച്ചത്.

Also Read:

കഴിഞ്ഞവർഷം ഉണ്ടായ റോഡ‍പകടങ്ങളിൽ 2,292 എണ്ണത്തിൻ്റെയും കാരണം അപകടത്തിൽപ്പെട്ട വാഹനത്തിൻ്റെ ഡ്രൈവറുടെ പിഴവോ അശ്ര​ദ്ധയോ ആണ്. 512 അപകടങ്ങൾക്ക് കാരണമായത് എതിരെ വന്ന വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധയോ പിഴവോ ആയിരുന്നു. വാഹനമോടിച്ചവരുടെ അശ്രദ്ധയും പിഴവും അടപകടകാരണമായതിൻ്റെ എണ്ണം 2022ൽ 7940 ആയിരുന്നു.

Content Highlights: Road accidents increased in kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us