വയനാട് കേന്ദ്ര സഹായം; കേന്ദ്ര തീരുമാനത്തിനായി കാത്തിരിക്കൂവെന്ന് ജോര്‍ജ് കുര്യന്‍

ബിജെപി മന്ത്രിമാര്‍ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് ജനങ്ങള്‍ക്കറിയാമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

dot image

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായത്തിനായി കാത്തിരിക്കാനാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേന്ദ്ര തീരുമാനത്തിനായി കാത്തിരിക്കൂ. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അമിത് ഷായെ കണ്ടല്ലോ. അമിത് ഷാ തീരുമാനം പറയുമെന്നും അദ്ദേഹം പറഞ്ഞു.

മരിച്ചവരുടെ കണക്കെടുത്ത് രാഷ്ട്രീയം പറയാന്‍ ഇല്ല. വയനാട് ദുരന്തം ഉണ്ടായപ്പോള്‍ ആദ്യം എത്തിയത് താന്‍ ആണ. കാഴ്ചകള്‍ നേരിട്ട് കണ്ടതാണ്.അവിടുത്തെ കാഴ്ചകള്‍ കണ്ട് രാഷ്ട്രീയം പറയാന്‍ തന്റെ നാവ് പൊങ്ങില്ല. ബിജെപി മന്ത്രിമാര്‍ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് ജനങ്ങള്‍ക്കറിയാമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

നിയുക്ത കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണത്തിന് നാളെ ഇന്ത്യന്‍ സംഘം വത്തിക്കാനിലേക്ക് പോകും. കൂടുതല്‍ പ്രതിപക്ഷ അംഗങ്ങളെ കൊണ്ടുപോകുന്നില്ല എന്നതില്‍ വലിയ വിവാദം ഇല്ല. പതിവ് രീതി ഭരണത്തിലുള്ള മുന്നണിയില്‍ നിന്ന് പോകുന്നതാണ്. ഇത്തവണ നിയുക്ത കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ ലോക്‌സഭാ മണ്ഡലത്തിന്റെ എംപിയായ കൊടിക്കുന്നില്‍ സുരേഷും സംഘത്തിലുണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Content Highlights: Wayanad Central Assistance; George Kurien said to wait for the central decision

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us