കൊച്ചി: നടന്‍ ദിലീപിന്റെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി ദേവസ്വം ബോര്‍ഡ്. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍മിപ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞു. സിസിടിവി ദ്യശ്യങ്ങള്‍ നാളെ നല്‍കും.ആഭ്യന്തര വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും തിങ്കളാഴ്ച നല്‍കുമെന്നും മുരാരി ബാബു അറിയിച്ചു.
ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുത് എന്നാണ് കോടതി വിധിയെന്നും മുരാരി ബാബു ചൂണ്ടിക്കാട്ടി. സിസിടിവിയില്‍ എല്ലാം ഉണ്ട്. ആ വിവരങ്ങളും ഉള്‍പ്പെടുത്തിയാകും തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ആരൊക്കെ ഹരിവരാസന സമയത്ത് ഉണ്ടായിരുന്നു എന്ന കാര്യം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ആര്‍ക്കും ഒന്നും മറച്ചുവെക്കാനില്ലെന്നും മുരാരി ബാബു വ്യക്തമാക്കി.
ഇന്നലെയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പ്രചരിച്ചിരുന്നു. ഇതോടെ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടു.വിഷയം ചെറുതായി കാണാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപും സംഘവും ദര്‍ശനത്തിനെത്തിയതെന്ന് ഹൈക്കോടതി ചോദിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ക്യൂവില്‍ ഉണ്ടായിരുന്നു. മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ ഇത്തരം ആളുകളുടെ ദര്‍ശനമെന്നും ഹൈക്കോടതി ആഞ്ഞടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Content Highlights- Devaswom board submit primary report on dileep visit in sabarimala