'പാലക്കാട്ടെ സിപിഐഎം പരസ്യം പച്ച വര്‍ഗീയത, ബിജെപിയെ ജയിപ്പിക്കാനാണ് ശ്രമിച്ചത്'; പി കെ കുഞ്ഞാലിക്കുട്ടി

ലോകത്ത് സംഭവിച്ചതിൽ വെച്ചേറ്റവും മോശം കാര്യമാണ് സിപിഐഎം ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി

dot image

കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പത്രപരസ്യ വിവാദത്തിൽ സിപിഐഎമ്മിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. സിപിഐഎം വർഗീയചേരിതിരിവിന് ശ്രമിച്ചെന്നും ബിജെപിയെ ജയിപ്പിക്കാനും കൂടിയാണ് ശ്രമിച്ചതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

ലോകത്ത് സംഭവിച്ചതിൽ വെച്ചേറ്റവും മോശം കാര്യമാണ് സിപിഐഎം ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. വര്‍ഗീയ ചേരിതിരിവിന് സിപഐഎം ശ്രമിച്ചുവെന്നും അത്തരമൊരു സാഹചര്യം ഉണ്ടാക്കി ആളുകളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ബിജെപിയും സിപിഐഎമ്മും ശ്രമിക്കുന്നുവെന്നും ബിജെപിയെ ജയിപ്പിക്കാനാണ് സിപിഐഎം ശ്രമിച്ചതെന്നും കുഞ്ഞാലികുട്ടി ആരോപിച്ചു.

അതേസമയം, സുപ്രഭാതം, സിറാജ് പത്രങ്ങളിൽ നിശബ്ദ പ്രചാരണ ദിവസം വന്ന പത്രപരസ്യങ്ങളിൽ വിശദീകരണം നൽകി എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ്. ആർഡിഒയ്ക്കാണ് ഇത് സംബന്ധിച്ച് ഏജന്റ് വിശദീകരണം നൽകിയത്.

പത്രത്തിൽ സന്ദീപ് വാര്യരെക്കുറിച്ചുള്ള ചില ഭാഗങ്ങൾ നൽകിയത് എൽഡിഎഫ് അഭ്യുദയകാംക്ഷികൾ ആണെന്നാണ് വിശദീകരണം. വിവാദ ഭാഗങ്ങൾ അറിയില്ല. ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടിട്ടുമില്ല. സ്ഥാനാർഥി ഡോ പി സരിന് പങ്കില്ലെന്നും ചീഫ് ഇലക്ഷൻ ഏജന്റ് പറയുന്നു. സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിലെത്തിയതിന് പിന്നാലെയായിരുന്നു സുപ്രഭാതം, സിറാജ് തുടങ്ങിയ ദിനപത്രങ്ങളിൽ വിവാദ പരസ്യം വന്നത്. സന്ദീപ് വാര്യരുടെ പഴയ അഭിപ്രായ പ്രകടനങ്ങൾ ഉയർത്തിക്കാട്ടിയുള്ള പത്രപരസ്യമായിരുന്നു എൽഡിഎഫ് നൽകിയത്. അതേസമയം ദേശാഭിമാനിയിൽ ഈ പരസ്യം ഉണ്ടായിരുന്നില്ല. ചില പ്രത്യേക പത്രങ്ങൾ മാത്രം പരസ്യത്തിനായി തിരഞ്ഞെടുത്തതാണ് വിവാദമായത്.
Content Highlights:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us