സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; തിരഞ്ഞെടുപ്പ്, ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ചർച്ച ചെയ്യും

കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചും യോഗത്തിൽ ചർച്ച ഉണ്ടാകും

dot image

ന്യൂഡൽഹി: സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന യോഗത്തിൽ മഹാരാഷ്ട്ര ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചും യോഗത്തിൽ ചർച്ച ഉണ്ടാകും. പ്രകാശ് കാരാട്ട് പാർട്ടി കോർഡിനേറ്റർ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന രണ്ടാമത്തെ പൂർണ്ണ പോളിറ്റ് ബ്യൂറോ യോഗമാണ് ഇന്ന് ഡൽഹിൽ നടക്കുക.

ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിൽ നിന്ന് മാറി തനിച്ച് മത്സരിക്കാനുള്ള തീരുമാനം തിരിച്ചടിയായി എന്ന സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ റിപ്പോർട്ടും യോഗം ചർച്ച ചെയ്യും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അവലോകനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പോളിറ്റ്ബ്യൂറോ യോഗത്തിൽ റിപ്പോർട്ട് ചെയ്യും. താഴെ തട്ടിലെ പാർട്ടി സമ്മേളനങ്ങൾ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയ റിപ്പോർട്ടും എം വി ഗോവിന്ദൻ യോഗത്തിൽ അവതരിപ്പിക്കും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കേരളത്തിൽ നിന്നുള്ള പൊളിറ്റ് എം എ ബേബി, എ വിജയരാഘവനും പങ്കെടുക്കുന്നു.

Content Highlights: cpim polit bureau meeting today

dot image
To advertise here,contact us
dot image