'സന്ദീപ് വാര്യരെ കോൺഗ്രസ് കൈവിടില്ല, പദവി ഹൈക്കമാൻ്റ് തീരുമാനിക്കും'; കെ മുരളീധരൻ

പാർട്ടിയുടെ ഭാഗത്ത് നിന്ന് എല്ലാ പരിഗണനയും സന്ദീപ് വാര്യർക്ക് ഉണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു

dot image

പത്തനംതിട്ട: ബിജെപി വിട്ട് കോൺഗ്രസിലേക്ക് വന്ന സന്ദീപ് വാര്യരെ പാർട്ടി കൈവിടില്ല എന്ന് ഉറപ്പ് നൽകി കെ മുരളീധരൻ. സന്ദീപിന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

പാർട്ടിയുടെ ഭാഗത്ത് നിന്ന് എല്ലാ പരിഗണനയും സന്ദീപ് വാര്യർക്ക് ഉണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു. സന്ദീപ് വാര്യർക്ക് തീർച്ചയായും ഒരു സ്ഥാനം കോൺഗ്രസിൽ ഉണ്ടാകും. അതെന്തായിരിക്കുമെന്ന് ഹൈക്കമാൻ്റ് തീരുമാനിക്കും. സന്ദീപ് വാര്യരുടെ വരവ് പാർട്ടിക്ക് ഊർജ്ജം നൽകിയെന്നും അതിലൊരു പ്രയോരിറ്റി സന്ദീപ് വാര്യർക്കുണ്ട് എന്നും മുരളീധരൻ പറഞ്ഞു. നിലവിലുള്ള ആളുകളെ തഴയും എന്ന് അതിന് അർത്ഥമില്ല എന്നും ചർച്ചകൾ ആരംഭിച്ചതേ ഉള്ളൂവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Also Read:

കഴിഞ്ഞ ദിവസം ഡൽഹിയിൽവെച്ച് സന്ദീപ് വാര്യർ കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നു. സംഘടനാ ഭാരവാഹിത്വവും മത്സരിക്കാൻ സീറ്റും സന്ദീപ് വാര്യർ പാർട്ടിയിലേയ്ക്ക് വന്ന സമയത്തുതന്നെ കോൺഗ്രസ് നേതാക്കൾ ഉറപ്പു നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസിൽ നടക്കാനിരിക്കുന്ന പുനഃസംഘടനാ സമയത്ത് സന്ദീപിനെ ജനറൽ സെക്രട്ടറിയാക്കുമെന്നാണ് സൂചനകൾ. ഏതെങ്കിലും സാഹചര്യത്തിൽ പുനഃസംഘടന വൈകിയാൽ അതിന് മുൻപേത്തന്നെ സന്ദീപിനെ ജനറൽ സെക്രട്ടറിയാക്കിയാക്കാനും നീക്കമുണ്ട്.

ഉപതിരഞ്ഞെടുപ്പിന് വെറും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു സന്ദീപിന്റെ കോൺഗ്രസ് രംഗപ്രവേശം. ദീപാദാസ് മുൻഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പിൽ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായം പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തകർപ്പൻ വിജയത്തിൽ സന്ദീപ് വാര്യരുടെ സാന്നിധ്യം സഹായകമായെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

Content Highlights: K Muraleedharan says Congress will give big position to Sandeep Varier

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us