എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രവര്‍ത്തകരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

dot image

കണ്ണൂര്‍: എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. കാപ്പടാന്‍ ശശിധരന്‍, വരുണ്‍ കൃഷ്ണന്‍, കെ വി സതീഷ് കുമാര്‍, കെ പി ശശി എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രവര്‍ത്തകരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കണ്ണൂര്‍ ഡിസിസിയുടെതാണ് നടപടി.

കോണ്‍ഗ്രസ് ഭരിക്കുന്ന മാടായി കോളേജില്‍ കോഴ വാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം കെ രാഘവന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മാടായി കോളേജില്‍ എത്തിയപ്പോഴായിരുന്നു ഭരണസമിതി ചെയര്‍മാന്‍ കൂടിയായ എംപിയെ തടഞ്ഞത് പ്രതിഷേധിച്ചത്. എംപിക്കെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പൊലീസ് എത്തിയായിരുന്നു പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. കല്ല്യാശ്ശേരി-പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ടാണ് കോളേജില്‍ സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാന്‍ എംപി നീക്കം നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

Content Highlights- kannur dcc suspended congress workers who blocked m k raghavan mp in madayi college

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us