ഹേമകമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ട്;തടസവാദം ഉയർത്തിയ ആളെ കേൾക്കാതെ വിധി പറയാനാവില്ലെന്ന് ഡോ. അബ്ദുല്‍ ഹക്കീം

ഹര്‍ജിക്കാരന്റെ പേര് പുറത്തുവിടാന്‍ കഴിയില്ലെന്നും വിവരാവകാശ കമ്മീഷണര്‍

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടില്‍ വിധി മാറ്റിയത് തടസവാദത്തെ തുടര്‍ന്നെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. രണ്ടാം അപ്പീല്‍ നല്‍കിയ വ്യക്തിയാണ് തടസവാദം ഉന്നയിച്ചത്. ഈ ഹര്‍ജി പരിഗണിച്ചത് മറ്റൊരു ബെഞ്ചാണ്. തന്നെ കേള്‍ക്കണം എന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യമെന്നും വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ബിഗ് ബ്രേക്കിങ്.

ഹര്‍ജി തന്റെ ബെഞ്ചില്‍ എത്തിയതിന് പിന്നാലെ പരിഗണിക്കുമെന്നും എ അബ്ദുല്‍ ഹക്കീം പറഞ്ഞു. തടസവാദം ഉയര്‍ത്തിയ ആളെ കേള്‍ക്കാതെ വിധി പറയാന്‍ കഴിയില്ല. ഹര്‍ജിക്കാരന്റെ പേര് പുറത്തുവിടാന്‍ കഴിയില്ലെന്നും വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ണായകമായ പേജുകള്‍ ഒഴിവാക്കിയെന്ന പരാതിയില്‍ വിവരാവകാശ കമ്മീഷന്‍ ഇന്ന് വിധിപറയാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷം തടസഹര്‍ജി വന്നതോടെ വിധി പറയാന്‍ മാറ്റുകയായിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് പിന്നാലെ വിവാദവും തലപൊക്കി. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ ഉണ്ടായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഏറ്റവും നിര്‍ണായകമായ വിവരങ്ങള്‍ ഈ പേജുകളിലാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി ആര്‍ റോഷിപാല്‍ അടക്കമുള്ളവര്‍ വീണ്ടും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയും ഹിയറിങ് നടക്കുകയും ചെയ്തിരുന്നു. നീക്കം ചെയ്ത പേജുകള്‍ പുറത്തുവരേണ്ടതുണ്ടെന്നായിരുന്നു ഹിയറിങ്ങില്‍ റോഷിപാല്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യം.

Content Highlights- right to information commissioner dr abdul hakkim reaction on hema committee report Interruption Petition

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us