തിരുവനന്തപുരം: ഗസറ്റഡ് ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി നൽകിയ സിപിഐ നേതാവിനെതിരെ കേസ്. സിപിഐ ജില്ലാ കൗൺസിൽ അംഗം പി എസ് നായിഡുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരമാണ് പേരൂർക്കട പോലീസ് കേസെടുത്തിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനായ ബാബുവിനെതിരെ എതിരെ നായിഡു പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ബാബുവിനെ സർക്കാർ സ്ഥലം മാറ്റിയിരുന്നു.
ഇതിന് പിന്നാലെ ബാബു കോടതിയെ സമീപിക്കുകയായിരുന്നു. പരാതി വ്യാജമാണെന്ന് കോടതിയിൽ തെളിയിക്കാൻ ബാബുവിന് സാധിച്ചിരുന്നു. തുടർന്നാണ് കോടതി നിർദ്ദേശം പ്രകാരം പേരൂർക്കട പൊലീസ് നായിഡുവിനെതിരെ കേസെടുത്തത്. ഗവൺമെൻറ് ഫാം വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി സംസ്ഥാന സെക്രട്ടറിയാണ് പി എസ് നായിഡു.
Content Highlights: