'ആനവണ്ടി' ഇൻഷുറൻസില്ലാ വണ്ടി ! കെഎസ്ആർടിസി ബസ്സുകളിൽ പകുതിയും ഓടുന്നത് ഇൻഷുറൻസ് ഇല്ലാതെ

സംസ്ഥാനത്ത് കെഎസ്ആർടിസി ബസ്സുകളിൽ പകുതിയും ഓടുന്നത് ഇൻഷുറൻസ് ഇല്ലാതെ

dot image

കൊച്ചി: സംസ്ഥാനത്ത് കെഎസ്ആർടിസി ബസ്സുകളിൽ പകുതിയും ഓടുന്നത് ഇൻഷുറൻസ് ഇല്ലാതെ. കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാരം നൽകുന്നത് കോർപ്പറേഷൻ ആയതിനാൽ ഇതുവഴി ലക്ഷങ്ങളാണ് നഷ്ടം.

സംസ്ഥാനത്ത് 5523 കെഎസ്ആർടിസി ബസുകളാണ് നിലവിൽ ഓടുന്നത്. ഇതിൽ 1902 KSRTC ബസ്സുകളും ആകെയുള്ള 444 K- സ്വിഫ്റ്റ് ബസ്സുകളും ഓടുന്നത് തേർഡ് പാർട്ടി ഇൻഷുറൻസിലാണ്. ചുരുക്കത്തിൽ പകുതിയിൽ അധികം ബസുകൾക്ക് ഇൻഷുറൻസ് ഇല്ല. മാത്രമല്ല, ബസുകൾ ഇടിച്ചുള്ള നഷ്ടപരിഹാര തുക നൽകുന്നതും കോർപ്പറേഷനാണ്. ബസുകൾ ഓടിക്കിട്ടുന്ന വരുമാനത്തിൽനിന്നാണ് ഈ പണം കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ എത്ര പണം കോർപ്പറേഷൻ നഷ്ടപരിഹാരമായി നൽകി എന്ന ചോദ്യത്തിന് മറുപടി നൽകാൻ വിവരാവകാശ കമ്മീഷൻ തയാറായില്ല. നഷ്ടത്തിൽ ഓടുന്ന കോർപ്പറേഷന് അധികബാധ്യതയാണ് അപകടങ്ങൾ മൂലമുള്ള ഈ നഷ്ടപരിഹാരം നൽകൽ എന്നാണ് ആക്ഷേപം ഉയരുന്നത്.

Content Highlights: More than half of KSRTC buses in kerala dont have insurance

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us