അധ്യക്ഷനെ മാത്രം മാറ്റേണ്ട സാഹചര്യമില്ല; സുധാകരന്‍ മോശം നേതാവെന്ന അഭിപ്രായമില്ലെന്ന് ശശി തരൂര്‍

കെ സുധാകരന്റെ നേതൃത്വത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കിയെന്നും ശശി തരൂര്‍

dot image

കൊച്ചി: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ശശി തരൂര്‍ എംപി. കെപിസിസി അധ്യക്ഷനെ മാത്രം മാറ്റേണ്ട സാഹചര്യമില്ല. കെ സുധാകരന്‍ മോശം നേതാവാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

കെ സുധാകരന്റെ നേതൃത്വത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കിയെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഉപതിരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചു എന്നതും നേട്ടമാണെന്നും ശശി തരൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ വനിതാ പ്രാതിനിധ്യം കൂട്ടണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. യുവാക്കള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കെപിസിസി പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ സുധാകരനെ മാറ്റിനിര്‍ത്തി പുനഃസംഘടന നടത്തണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ സുധാകരനെ മാറ്റേണ്ടതില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

Content Highlights- Shashi tharoor mp on kpcc reorganization

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us