വീട്ടു ജോലിക്കാരിയായ ഒഡീഷ യുവതിയെ പീ‍ഡിപ്പിച്ച കേസ്; പ്രതിയായ മുന്‍ ഹോര്‍ട്ടികോര്‍പ്പ് എംഡിയ്ക്ക് ജയിൽ മാറ്റം

ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ അപേക്ഷയ്ക്ക് പിന്നാലെയാണ് ജയിൽ മാറ്റം

dot image

കൊച്ചി: ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജയിൽ മാറ്റം. ചികിത്സയ്ക്കായി ആവശ്യത്തിനായി തിരുവനന്തപുരത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ അപേക്ഷയ്ക്ക് പിന്നാലെയാണ് ജയിൽ മാറ്റം. പ്രതി ചികിത്സ നടത്തുന്ന ആശുപത്രി തിരുവനന്തപുരത്താണെന്ന് പറഞ്ഞായിരുന്നു അപേക്ഷ. എന്നാൽ ഇയാളുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പൊലീസിന് സംശയങ്ങളുണ്ട്. ഇതേതുടർന്നുള്ള അന്വേഷണം നടന്നു വരികയാണ്.

കഴിഞ്ഞ മാസം 15നായിരുന്നു വീട്ടു ജോലിക്കാരിയായ ഒഡീഷക്കാരിയായ യുവതിയെ പ്രതി പീ‍ഡിപ്പത് . വീട്ടുജോലിക്കെത്തിയ 22കാരിയെ ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കിയാണ് ഇയാൾ പീഡിപ്പിച്ചത്. ഭാര്യ പുറത്തുപോയ സമയത്ത് യുവതിക്ക് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നു. ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി ആദ്യം പൊലീസിനോട് പറഞ്ഞത്. ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ ബലപ്രയോഗത്തിനാണ് ശിവപ്രസാദിനെതിരെ കേസെടുത്തിരുന്നത്. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ചുമത്തിയത്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.

78 വയസുള്ള പ്രതി കെ ശിവപ്രസാദ് നവംബർ 9നാണ് ആണ് സൗത്ത് എസിപി ഓഫിസിൽ കീഴടങ്ങിയത്. എന്നാൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രതിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഹൃദയസംബന്ധിതമായ പ്രശ്നങ്ങൾ ഇല്ലെന്ന അറിയിച്ച് പിന്നീട് ഇയാളെ ഡ‍ിസ്ചാർജ് ചെയ്തു. ഇതേതുടർന്ന് ഇയാളെ കോടതിയിൽ നിന്ന് റിമാൻഡ് ചെയ്ത് എറണാകുളം ജില്ലാ ജയിലിലേക്ക് വിട്ടിരുന്നു. ഇവിടെ നിന്നാണ് ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റം കിട്ടുന്നത്. പ്രതിയും ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡിയുമായ കെ ശിവപ്രസാദ് 26 ദിവസമായി ഒളിവിലായിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയതോടെ ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.

Content highlight- The accused in the case of rape of a domestic worker from Odisha in Kochi has been transferred to jail

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us