കൊച്ചി: വയനാട്, ചൂരല്‍മല വിഷയത്തില്‍ കേരളം പ്രതീക്ഷയോടെ നില്‍ക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. കേരളത്തിനുണ്ടായ നഷ്ടം വലുതാണ്. ചൂരല്‍മലയില്‍ ഉണ്ടായത് മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞത് പോലെ മൂന്ന് വാര്‍ഡുകളില്‍ മാത്രമുണ്ടായ ദുരന്തമല്ല. സഹായം ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളം കേന്ദ്രത്തോട് തര്‍ക്കം ഉന്നയിക്കുന്നില്ല. കേരളം എന്ത് കുറ്റം ചെയ്തു. വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ശ്രുതി ഇന്ന് വയനാട് റെവന്യു ഓഫീസിലെ ക്ലര്‍ക്കാണ്. ശ്രുതിയെ പോലെ 21 പേരുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി വയനാട് ദുരന്ത മേഖല സന്ദര്‍ശിച്ചതാണ്. കേരളത്തിനോട് മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. മെമ്മോറാണ്ടം ഓഗസ്റ്റ് 17ന് സമ്മര്‍പ്പിച്ചതാണ്. എന്നിട്ടും മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടില്ലെന്ന് പറയുന്നുവെന്നും മന്ത്രി പറഞ്ഞു.
Content Highlights: The minister K Rajan said that the memorandum was submitted on August 17