തലസ്ഥാന ജില്ലയിൽ 2011 മുതൽ 2022വരെ ആദിവാസി വിഭാഗത്തിലെ 110 പേർ ജീവനൊടുക്കി

വിതുര, ആര്യനാട്, പാങ്ങോട്, നെയ്യാർ ഡാം, പാലോട്, അമ്പൂരി, പെരിങ്ങമ്മല എന്നീ പ്രദേശങ്ങളിലായാണ് ഇത്രയധികം ആളുകൾ ജീവനൊടുക്കിയത്

dot image

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ജീവനൊടുക്കുന്ന ആദിവാസി വിഭാ​ഗത്തിൽപ്പെട്ടവരുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ 2011 മുതൽ 2022 വരെയുള്ള കാലയളവിൽ ഇതുവരെ 110 ആദിവാസി വിഭാ​ഗത്തിൽപ്പെട്ടവരാണ് ആത്മഹത്യ ചെയ്തത്. വിതുര, ആര്യനാട്, പാങ്ങോട്, നെയ്യാർ ഡാം, പാലോട്, അമ്പൂരി, പെരിങ്ങമ്മല എന്നീ പ്രദേശങ്ങളിലായാണ് ഇത്രയധികം ആളുകൾ ജീവനൊടുക്കിയത്. 2021 അവസാനം ഒന്നിന് പുറകെ ഒന്നായി നാല് പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തത്.

ഈ ആത്മഹത്യകളുടെ പിന്നിലെ യഥാ‍ർത്ഥ കാരണം അന്വേഷിക്കണമെന്ന ആവശ്യം ശക്തിമാണ്. ആത്മഹത്യയ്ക്ക് പിന്നിൽ ലഹരി മാഫിയകളുടെ ഇടപെടലും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായി ജീവിതം അവസാനിപ്പിക്കുന്ന ആദിവാസി പെൺകുട്ടികളുടെ എണ്ണം ആശങ്കാജനകമായി കൂടുകയാണെന്നും പരാതി ഉയരുന്നുണ്ട്. ഇത്തരം ആത്മഹത്യകൾക്ക് പിന്നിലെ യഥാർത്ഥ കാരണം പുറത്തെത്തിക്കാനോ, ആത്മഹത്യയ്ക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ പൊലീസിന് കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.

Content Highlight: 110 tribal people took their lives in the capital district From 2011 to 2022

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us