'പാർട്ടിയെ നയിക്കാനുള്ള ആരോഗ്യമുണ്ട്, കെ സുധാകരനെ മാറ്റേണ്ട'; കെ മുരളീധരൻ

'പാർട്ടി നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെ പക്ഷെ അതിന് പ്രസിഡൻ്റിനെ മാറ്റേണ്ട സാഹചര്യമില്ല'

dot image

ഇടുക്കി: കെ പി സി സി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ മുരളീധരൻ. പാർട്ടി നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെയെന്നും പക്ഷെ അതിന് പ്രസിഡൻ്റിനെ മാറ്റേണ്ട സാഹചര്യമില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും കോൺ​ഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചെന്നും മുരളീധരൻ വ്യക്തമാക്കി. പാ‍ർട്ടിയെ നയിക്കാനുള്ള ആരോ​ഗ്യം കെ സുധാകരനുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

തൃശൂർ ഡിസിസി യിൽ പുതിയ അധ്യക്ഷൻ അടിയന്തരമായി നിയമിക്കണമെന്നും കെ മുരളീധരൻ കോൺ​ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. തൃശ്ശൂരിൽ ലെയ്സൺ കമ്മറ്റിക്ക് ചെയർമാൻ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത് രണ്ടും അടിയന്തിരമായി നടപ്പാക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ മുരളീധരൻ കൂട്ടിച്ചേ‍ർത്തു.

മുനമ്പം വിഷയത്തിൽ യുഡിഎഫിന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാണ്. അവിടെ താമസിക്കുന്നവരെ ഒരിക്കലും കുടിയൊഴിപ്പിക്കാൻ പാടില്ല. വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാർ ആണെന്നും മുരളീധരൻ പ്രതികരിച്ചു.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് ശശി തരൂർ എംപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കെപിസിസി അധ്യക്ഷനെ മാത്രം മാറ്റേണ്ട സാഹചര്യമില്ല. കെ സുധാകരൻ മോശം നേതാവാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നുമാണ് തരൂരിന്റെ പ്രതികരണം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്ന് നേരത്തെ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതികരിച്ചിരുന്നു. അക്കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേകം ബോഡിയുണ്ട്. എന്നിട്ടേ തീരുമാനിക്കൂ. അത് നിങ്ങൾ അറിയും എന്നായിരുന്നു കെ സുധാകരൻ്റെ പ്രതികരണം.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ ആശയക്കുഴപ്പമുണ്ടെന്ന വിവരം നേരത്തെ റിപ്പോ‍ർട്ടർ പുറത്ത് വിട്ടിരുന്നു. കെ സുധാകരനെ അധ്യക്ഷ പദവിയിൽ നിലനിർത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കെ സുധാകരനെ മാറ്റാതെ പുനഃസംഘടന പൂർണമാകില്ലെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. എന്നാൽ അടിമുടി പുനഃസംഘടന വേണമെന്നാണ് ഹൈക്കമാൻഡിൻ്റെ നിലപാട്. തർക്കങ്ങളില്ലാത്ത പുനഃസംഘടനയാണ് കോൺ​ഗ്രസ് ലക്ഷ്യമിടുന്നത്.
Content Highlight: K Muraleedharan Said K Sudhakaran is fit to lead the party dont replace

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us