'അനാവശ്യ വിവാദം വേണ്ട'; നടിക്കെതിരെ നടത്തിയ പരാമര്‍ശനം പിന്‍വലിച്ച് മന്ത്രി വി ശിവന്‍കുട്ടി

പ്രസ് സെക്രട്ടറിയോടാണ് നടി പണം ആവശ്യപ്പെട്ടതെന്നും മന്ത്രി വി ശിവൻകുട്ടി

dot image

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് നടന്ന പരിപാടിയില്‍ നടിക്കെതിരെ നടത്തിയ പരാമര്‍മശം പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് അനാവശ്യമായ ചര്‍ച്ചകള്‍ വേണ്ട എന്നതുകൊണ്ടാണ് തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏഴ് മിനിറ്റ് നീണ്ട് നില്‍ക്കുന്ന നൃത്തം അവതരിപ്പിക്കാനായിരുന്നു നടിയോട് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഇതിന് വേണ്ടി നടിയെ സമീപിച്ചിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം രൂപ വേണമെന്നായിരുന്നു നടി ആവശ്യപ്പെട്ട്ത്. ഇത് തന്നോടായിരുന്നില്ല നടി ആവശ്യപ്പെട്ടത്. പ്രസ് സെക്രട്ടറിയോടാണ് നടി പണം ആവശ്യപ്പെട്ടത്. സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിന് മുന്‍പ് വിവാദം വേണ്ട. അത് കുട്ടികളേയും വേദനിപ്പിക്കും. അക്കാരണത്താല്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നായിരുന്നു മന്ത്രി പറഞ്ഞത്. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. നടിയുടെ പേര് പറയാതെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

Content Highlights-- minister v sivankutty withdraw statement against actress

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us