ശബരിമലയില്‍ കളഭാഭിഷേകത്തിന് ഇക്കുറി വനംവകുപ്പില്‍ നിന്ന് നേരിട്ട് വാങ്ങിയ ചന്ദനമുട്ടികള്‍

ഹൈക്കോടതി ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു

dot image

ശബരിമല: ശബരിമലയിലെ കളഭാഭിഷേകത്തിന് ഇക്കുറി വനംവകുപ്പില്‍ നിന്ന് വാങ്ങുന്ന ചന്ദനമുട്ടികള്‍ ഉപയോഗിക്കാന്‍ തീരുമാനം. കളഭാഭിഷേകം ഉള്‍പ്പെടെയുള്ള പൂജാദി കാര്യങ്ങള്‍ക്ക് സ്വകാര്യ വ്യക്തികളില്‍ നിന്ന് നിലവാരം കുറഞ്ഞ ചന്ദനം വാങ്ങിയതും കളഭവും നിരതദ്രവ്യവും കൊണ്ടുവരുന്ന ഭക്തരില്‍ നിന്ന് തുക ഈടാക്കിയതും നേരത്തേ വാര്‍ത്തയായിരുന്നു. കഴിഞ്ഞ മണ്ഡലകാലത്താണ് ഇത് സംഭവിച്ചത്.

സംഭവത്തില്‍ ഇടപെട്ട ഹൈക്കോടതി ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ മണ്ഡലകാലം മുതല്‍ വനംവകുപ്പില്‍ നിന്നും നേരിട്ട് ചന്ദനം വാങ്ങി ക്ഷേത്രത്തില്‍ വെച്ച് അരച്ച് ഉപയോഗിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

വനംവകുപ്പില്‍ നിന്ന് വാങ്ങി ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനമുട്ടികളാണ് ഇക്കുറി ഉപയോഗിക്കുന്നത്. ചന്ദനത്തിന്റെ അപര്യാപ്തത മൂലം നിലവില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത് ഈ ചന്ദനമല്ല.

Content Highlight: sandalwood purchased from the forest department will be used in sabarimala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us