ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിന് എതിരായ പീഡന പരാതി പച്ചക്കള്ളമെന്ന് കര്‍ണാടക ഹൈക്കോടതി. കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപകര്‍പ്പിലാണ് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. അന്വേഷണം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.
2012ല്‍ ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് യുവാവ് പീഡനം നേരിട്ടുവെന്നാണ് പരാതി. എന്നാല്‍ പരാതിയില്‍ പറയുന്ന താജ് ഹോട്ടല്‍ തുടങ്ങിയത് 2016ലാണ്. ഈ ഹോട്ടലിലെ നാലാം നിലയില്‍ വെച്ച് പീഡിപ്പിച്ചുവെന്ന പരാതി വിശ്വാസ്യയോഗ്യമല്ല. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതിക്കാരന്‍ പരാതി നല്‍കിയത്. എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്നും കോടതി വിശദീകരിച്ചു.
അതിനാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ പലതും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണം സ്റ്റേ ചെയ്തത്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
Content Highlight: karnataka high court verdict report out on sexual assault complaint against director renjith