ന്യൂഡൽഹി: മാടായി കോളേജിനെ കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് എം കെ രാഘവൻ എം പി. കോൺഗ്രസ് ഭരിക്കുന്ന മാടായി കോളേജിൽ കോഴ വാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ ശ്രമം നടത്തിയെന്ന് ആരോപണത്തെയാണ് എം കെ രാഘവൻ തള്ളിയത്.
കോളേജിൻ്റെ ഉത്തരവാദിത്വം നേരത്തെ ഒഴിഞ്ഞതായിരുന്നു. ആറ് മാസം മുൻപാണ് കോളേജിൻ്റെ ചുമതല വീണ്ടും ഏറ്റെടുത്തത്. നാല് അനധ്യാപക തസ്തികകളിലേക്കാണ് ഇന്റർവ്യൂ നടത്തിയത് പിഎസ്സി മാർഗനിർദേശം അനുസരിച്ചാണ്. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ സുപ്രീം കോടതി നിർദ്ദേശം പാലിച്ചുവെന്നും ഭിന്നശേഷി നിയമനം നൽകേണ്ടിയിരുന്ന പോസ്റ്റായിരുന്നെന്നും എം കെ രാഘവൻ ചൂണ്ടിക്കാണിച്ചു.
രാഷ്ട്രീയം നോക്കി ആരെയും നിയമിക്കാൻ കഴിയില്ല. താൻ കോൺഗ്രസ്സുകാരനാണെന്ന് കരുതി നിയമം തെറ്റിക്കാനാവില്ല. ആദ്യം അന്ധതയുള്ള ആൾക്കും പിന്നീട് ബാധിരനായ ആൾക്കും നിയമനം നൽകണം എന്നാണ് നിർദേശം. അന്ധൻ ആയ ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽ ബധിരത ഉള്ള ആളിനാണ് നിയമനം നൽകിയത്. സർക്കാർ ജോയിൻ്റ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ആണ് ഇന്റർവ്യൂ നടത്തിയത്' എം കെ രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കെതിരെ ചിലർ പ്രതിഷേധിച്ചു. ഇൻ്റർവ്യൂ ഹാളിൽ കയറി പ്രശ്നം ഉണ്ടാക്കി. ജോലി ലഭിക്കാത്ത ആളുകളെ ഇളക്കി വിടുകയാണ് ചെയുന്നത്. എല്ലാ തസ്തികകളിലും വ്യവസ്ഥ പാലിച്ചായിരുന്നു നിയമനമെന്നും അദ്ദേഹം പറഞ്ഞു.
ആളുകളെ ഇളക്കി വിടുന്നത് കോൺഗ്രസാണോ? എന്ന ചോദ്യത്തിന് നിങ്ങൾക്ക് ഊഹിക്കാമല്ലോ എന്നായിരുന്നു മറുപടി. മാനദണ്ഡ പ്രകാരം ആണ് നിയമനം നടത്തിയത് തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല തൻ്റെ കൈകൾ പരിശുദ്ധമാണ്. ഒരാളുടെ കയ്യിൽ നിന്നും ഒരു രൂപ വാങ്ങിയിട്ടില്ല. തന്നെ ഇല്ലാതാക്കാൻ എന്ത് ശ്രമം ഉണ്ടായാലും അതിജീവിക്കുമെന്നും അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചു. കോൺഗ്രസിലെ ചിലരുടെ നീക്കത്തെ പൊതുജനം മനസിലാക്കണം. വിഷയത്തിൽ കോൺഗ്രസ്സ് നേതൃത്വവുമായി സംസാരിച്ചിരുന്നു. സസ്പെൻഷൻ നടപടി ശരിയല്ല. താൻ ഡി. സി സി പ്രസിഡൻ്റിനോട് വിശദീകരിച്ചിരുന്നു നടപടി പിൻവലിക്കും എന്നാണ് കരുതുന്നത്. കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്, പിന്നീട് പറയും. നിയമനത്തിൽ ഡയറക്ടർ ബോർഡിന് ഒരു റോളും ഇല്ലായെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം കോലം കത്തിച്ചു എന്ന് പറഞ്ഞാൽ എന്നെ കത്തിച്ചു എന്നാണ് അർത്ഥമെന്നും. സ്ഥാപനത്തെ നശിപ്പിക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും എം പി രാഘവൻ അഭിപ്രായപ്പെട്ടു.
Content highlight-M. K Raghavan said that the allegation about Madai College is baseless.