തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ദേശീയ പുരസ്കാരം

രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബര്‍ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തിലാണ് പുരസ്കാരം

dot image

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബര്‍ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം.സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ ഫോറന്‍സിക് മികവ് കണ്ടെത്തുന്നതിനുള്ള വിഭാഗത്തിലാണ് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയുമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി രണ്ടാം സ്ഥാനം പങ്കിട്ടത്. ബാംഗ്ലൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കാണ് ഒന്നാം സ്ഥാനം.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഡോ. പ്രദീപ് സജി .കെ, അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ദീപ എ എസ്, സുരേഷ് എസ് ആര്‍ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.

സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ഡിജിറ്റൽ ഫോറൻസിക് മികവ് കണ്ടെത്തുന്ന വിഭാഗത്തിലെ മത്സരത്തിൽ രണ്ടാം സ്ഥാനം പങ്കിട്ട ഫോറൻസിക് സയൻസ് ലബോറട്ടറിക്കുവേണ്ടി ഡയറക്ടർ ഡോ. പ്രദീപ് സജി കെ, അസിസ്റ്റൻ്റ് ഡയറക്ടർമാരായ ദീപ എ എസ്, സുരേഷ് എസ് ആർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങുന്നു

Content Highlights: National Award for Forensic Science Laboratory Thiruvananthapuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us