താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാർ; വനംവകുപ്പും, പൊലീസും പരിശോധന നടത്തുന്നു

കാറിലാണ് യാത്രക്കാർ സഞ്ചരിച്ചിരുന്നത്.

dot image

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വിവരമറിഞ്ഞതു മുതൽ വനംവകുപ്പ് മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്. ചുരത്തിലെ എട്ട്-ഒന്‍പത് വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതെന്നാണ് യാത്രക്കാർ പറഞ്ഞത്. ജിം മാത്യു എന്ന യാത്രക്കാരനാണ് ചുരത്തില്‍ കടുവയെ കണ്ടത്. കാറിലാണ് യാത്രക്കാർ സഞ്ചരിച്ചിരുന്നത്. വയനാട്ടുനിന്ന് തിരിച്ച് കോഴിക്കോട്ടേക്ക് വരുകയായിരുന്നു യാത്രക്കാർ.

കാറിന് മുന്നിലെ വാഹനത്തിലേക്ക് കടുവ ചാടുകയായിരുന്നു എന്നാണ് വിവരം. ശേഷം മുകളിലേക്ക് തിരിച്ചു പോവുകയായിരുന്നെന്നും യാത്രക്കാർ വനംവകുപ്പ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. മുന്‍പില്‍ യാത്ര ചെയ്ത ബൈക്ക് യാത്രികനും കടുവയെ കണ്ടിരുന്നു. ഉടന്‍തന്നെ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.

Content Highlights: Travelers say they saw a tiger at the Thamarassery Churam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us