കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിനിധികള്‍. പാര്‍ട്ടി സര്‍ക്കുലര്‍ നടപ്പിലാക്കാന്‍ സമ്മര്‍ദമുണ്ടെന്നും നിരന്തരം പണപ്പിരിവ് അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. സാധാരണ പ്രവര്‍ത്തകരെ നേതൃത്വം അവഗണിക്കുകയാണ്. ആവശ്യങ്ങളുമായി പാര്‍ട്ടി ഓഫീസില്‍ എത്തുന്ന പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ നേതൃത്വം മുഖം തിരിക്കുന്ന സാഹചര്യമുണ്ടെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
സാധാരണ പ്രവര്‍ത്തകര്‍ എങ്ങനെ ജീവിക്കുന്നുവെന്ന് പാര്‍ട്ടി അറിയുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പേരില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പലരും സാമ്പത്തിക ബാധ്യതയിലാണ്. ബ്രാഞ്ച് സെക്രട്ടറിമാരാകാന്‍ പലരും മടിക്കുകയാണെന്നും പ്രതിനിധികള്‍ പറഞ്ഞു. നിര്‍ധനരെ പോലും പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍ വരിക്കാരാകാന്‍ നിര്‍ബന്ധിക്കുകയാണ്. താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥ മനസിലാക്കാന്‍ നേതൃത്വം ശ്രമിക്കുന്നില്ല. നേതൃത്വം മുതലാളിമാരും പ്രവര്‍ത്തകര്‍ തൊഴിലാളികളും എന്ന മട്ടിലുള്ള വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു.
ഇന്നലെ ചേര്‍ന്ന സമ്മേളനത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും മുകേഷ് എംഎല്‍എയ്ക്കുമെതിരെ പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള ഇ പി ജയരാജന്റെ കൂടിക്കാഴ്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും ഇ പിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കാത്ത രീതിയാണെന്നുമായിരുന്നു വിമര്‍ശനം. കൊല്ലത്ത് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നില്ല എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നുയ രാത്രികാലങ്ങളില്‍ മുകേഷ് പ്രചാരണത്തിന് എത്തിയിരുന്നില്ലെന്നും മുകേഷിന് സഹകരണമില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചിരുന്നു.
Content Highlights- cpim representatives slam leadership in party district conference