പത്തനംതിട്ട: എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ ഇരുമ്പു കുഴി വാർഡ് (അഞ്ചാം വാർഡ്) കോൺഗ്രസ് നിന്നും പിടിച്ചെടുത്ത് ബിജെപി. 48 വോട്ടിനായിരുന്നു ബിജെപി സ്ഥാനാർത്ഥി റാണി ആറിൻ്റെ വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി സൂസൻ ജെയിംസിനെയാണ് റാണി പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥിക്ക് 295 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 247 വോട്ടാണ് ലഭിച്ചത്. 2020ലെ തിരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസിലെ ലീലാമ്മ സാബു 337 വോട്ടിനാണ് വിജയിച്ചത്.
സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്ക് ഡിസംബർ 10നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും അടക്കം 93454 പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിരുന്നു. ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, പതിനൊന്ന് ജില്ലകളിലെ നാല് ബ്ലോക്ക് വാർഡ്, മൂന്ന് മുൻസിപ്പാലിറ്റി വാർഡ്, 23 ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലായിരുന്നു ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Content Highlights: local body byelection bjp won in IRUMBU KUZHI ward