ശാസ്താംകോട്ട: കുന്നത്തൂര്‍ ഗ്രാമപഞ്ചാത്തിലെ തെറ്റിമുറി വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ തുളസി വിജയിച്ചു. 390 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഖില്‍ പൂലേത്ത് 226 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് തച്ചന്റിഴകത്ത് 202 വോട്ട് നേടി മൂന്നാം സ്ഥാനത്തേക്ക് പോയി.
ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന വാര്‍ഡ് ആണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. അംഗമായിരുന്ന അമല്‍രാജ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. 1103 വോട്ടുകളാണ് തെറ്റിമുറിയില്‍ ഉണ്ടായിരുന്നത്. 828 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളിലെ ആറുവാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ നടുവിലക്കര, ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട്, കുന്നത്തൂര്‍ പഞ്ചായത്തിലെ തെറ്റിമുറി, ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി, തേവലക്കര പഞ്ചായത്തിലെ കോയിവിള തെക്ക്, പാലയ്ക്കല്‍ വടക്ക് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Content Highlights: Local Body Bypoll cpim Won in Kunnathur thettimuri Ward