കൊല്ലം: ചടയമംഗലം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് അട്ടിമറി വിജയം. എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ ഉഷ ബോസാണ് അട്ടിമറി വിജയം നേടിയത്. 43 വോട്ടിനായിരുന്നു ഉഷയുടെ വിജയം. 2020ൽ ഇവിടെ മത്സരിച്ച് തോറ്റ ഉഷയെ സംബന്ധിച്ച് ഈ വിജയം ഉഷയ്ക്ക് മധുര പ്രതികരാമായി. സിപിഐഎമ്മിൻ്റെ അഡ്വ ഗ്രീഷ്മാ ചൂഡനെയാണ് അഡ്വ. ഉഷാ ബോസ് തോൽപ്പിച്ചത്. മൂന്നാമതെത്തിയ ബിജെപി സ്ഥാനാർത്ഥിയ്ക്ക് വെറും 50 വോട്ട് മാത്രമാണ് ലഭിച്ചത്. 2020ൽ സിപിഐഎമ്മിലെ ശ്രീജാ കുമാരിയായിരുന്നു ഇവിടെ വിജയിച്ചത്.
സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരുന്നത്. ഡിസംബർ 10-നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും അടക്കം 93454 പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിരുന്നു. ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, പതിനൊന്ന് ജില്ലകളിലെ നാല് ബ്ലോക്ക് വാർഡ്, മൂന്ന് മുൻസിപ്പാലിറ്റി വാർഡ്, 23 ഗ്രാമപഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലായിരുന്നു ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Content Highlights: localbody byelection congress won in POONKKODU WARD