'മുശാവറയില്‍ ഒന്നുമുണ്ടായില്ല, സോഷ്യല്‍ മീഡിയയിലെ ചിലരാണ് പ്രചരിപ്പിക്കുന്നത്'; ഉമര്‍ ഫൈസി മുക്കം

മുശാവറ യോഗത്തില്‍ നിന്ന് അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

dot image

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തില്‍ തര്‍ക്കമുണ്ടായെന്ന വാര്‍ത്തകളെ തള്ളി ഉമര്‍ ഫൈസി മുക്കം. പൊട്ടിത്തെറി എന്നാണ് വാര്‍ത്ത കണ്ടത്. പറയുന്നത് കേട്ടാല്‍ അവിടെ പടക്കം കൊണ്ട് പോയി പൊട്ടിച്ചത് പോലെയുണ്ടെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

മുശാവറയില്‍ ഒന്നുമുണ്ടായില്ല. സോഷ്യല്‍ മീഡിയയില്‍ ചിലരാണ് ഇത് പ്രചരിപ്പിക്കുന്നത്. വഹാബികളാണ് അതിന് കൂട്ട് നില്‍ക്കുന്നത്. മീഡിയ വണ്‍ ചാനലുമായുള്ള മുസ്‌ലിം ലീഗിന്റെ ചങ്ങാത്തം അപകടമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

മുശാവറ യോഗത്തില്‍ നിന്ന് അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുസ് ലിം ലീഗ് വിരുദ്ധ ചേരിയെ നയിക്കുന്ന ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നാണ് ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോവുന്ന അവസ്ഥയുണ്ടായത്. തൊട്ടുപിന്നാലെ ഉപാദ്ധ്യക്ഷന്‍ മുശാവറ യോഗം പിരിച്ചുവിട്ടു.

ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ചക്ക് വന്നു, ഈ സമയത്ത് ഉമര്‍ ഫൈസി മുക്കം യോഗത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇൗ നിര്‍ദേശം പാലിക്കാന്‍ ഉമര്‍ ഫൈസി മുക്കം തയ്യാറായില്ല. മാത്രമല്ല വിഷയത്തില്‍ സംസാരിക്കാന്‍ മുതിരുകയും ചെയ്തു. കള്ളന്‍മാര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തോടെ ജിഫ്രി തങ്ങള്‍ ഇടഞ്ഞ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെ യോഗം അവസാനിപ്പിക്കുകയായിരുന്നു.

അതേ സമയം സമസ്തയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ പ്രത്യേക മുശാവറ ചേരുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാഴ്ച്ചക്കകം ചേരുന്ന മുശാവറയില്‍ തര്‍ക്കങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇസ്‌ലാമിക് കോളേജുകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മധ്യസ്ഥ തീരുമാനങ്ങള്‍ നടപ്പായില്ല. ഹക്കീം ആദൃശേരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കി. സമസ്തക്ക് ഇസ്‌ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ഒരു ബന്ധവുമില്ല. എന്നാല്‍ സമസ്തയുടേയും ലീഗിന്റെയും നേതാക്കള്‍ തമ്മില്‍ എടുത്ത തീരുമാനങ്ങള്‍ ഇസ്‌ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയെ കൊണ്ട് അംഗീകരിപ്പിക്കാമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്ത നേതാക്കളോട് പറഞ്ഞതാണ്. ഇത് നടപ്പാക്കുന്ന മുറക്ക് തീരുമാനം പുനഃപരിശോധിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Content Highlights: 'Nothing happened in Mushavara, some people on social media are spreading'; Umar Faizi Mukkam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us