സംസ്കൃത സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്: മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ച് എസ്എഫ്ഐ

യൂണിയൻ ചെയർപേഴ്‌സണായി കാലടി മുഖ്യ കേന്ദ്രത്തിലെ അശ്വന്ത് പി എം

dot image

കൊച്ചി: കാലടി സംസ്കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയം നേടി എസ്എഫ്ഐ. ആകെയുള്ള ഏഴ് സീറ്റിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് വിജയിച്ചത്.

യൂണിയൻ ചെയർപേഴ്‌സണായി കാലടി മുഖ്യ കേന്ദ്രത്തിലെ അശ്വന്ത് പി എം, വൈസ് ചെയർപേഴ്‌സണായി പന്മന പ്രാദേശിക കേന്ദ്രത്തിലെ അനാമിക എസ്, ജനറൽ സെക്രട്ടറിയായി പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ അശ്വിൻ കെ, ജോയിൻ്റ് സെക്രട്ടറിമാരായി കാലടി മുഖ്യ കേന്ദ്രത്തിലെ അദ്വൈത് ഇ, കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അരുണിമ കെ കെ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി കാലടി മുഖ്യ കേന്ദ്രത്തിലെ കുസുമം കുറുവത്ത്, തിരൂർ പ്രാദേശിക കേന്ദ്രത്തിലെ ശ്രുതി സുരേഷ് എന്നിവരാണ് എതിരില്ലാതെ വിജയിച്ചത്.

നുണക്കഥകളുമായി നിരന്തരം എസ്എഫ്ഐയെ വേട്ടയാടാൻ ഇറങ്ങുന്ന കെഎസ്‌യു - എംഎസ്എഫ് - എബിവിപി - മാധ്യമ സഖ്യത്തിനുള്ള വിദ്യാർഥികളുടെ മറുപടിയാണ് ഈ വിജയമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ പറഞ്ഞു.

Content Highlights:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us