കനിവുള്ളവരുടെ കാരുണ്യം കാത്ത് എസ് എം എ ബാധിതനായ മുഹമ്മദ്‌ ഷാമിൽ; ചികിത്സാ സഹായത്തിന് കൈകോർക്കാം

എസ്​ എം എ രോഗം ബാധിച്ച മുഹമ്മദ് ഷാമിലിന് മൂന്ന് കോടി രൂപയാണ് ചികിത്സക്കായി വേണ്ടത്. നാട് മുഴുവൻ ഒന്നിച്ചിറങ്ങി പകുതിയോളം തുക സമാഹരിച്ചെങ്കിലും ഇനിയും ഒന്നര കോടി രൂപ കൂടി ചികിത്സക്കായി വേണം

dot image

മലപ്പുറം: ജീവിതം തിരിച്ചു പിടിക്കാൻ കനിവുള്ളവരുടെ കാരുണ്യം കാത്തിരിക്കുകയാണ് മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയായ 14 വയസുകാരൻ മുഹമ്മദ്‌ ഷാമിൽ. സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന എസ്​ എം എ രോഗം ബാധിച്ച മുഹമ്മദ് ഷാമിലന് മൂന്ന് കോടി രൂപയാണ് ചികിത്സക്കായി വേണ്ടത്. നാട് മുഴുവൻ ഒന്നിച്ചിറങ്ങി പകുതിയോളം തുക സമാഹരിച്ചെങ്കിലും ഇനിയും ഒന്നര കോടി രൂപ കൂടി ചികിത്സക്കായി വേണം. ഈ തുകക്കായി കനിവുള്ളവർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഷാമിലും കുടുംബവും.

ബാല്യത്തിന്റെ ചിറകുകളിലേറി ഓടി നടന്നിരുന്ന ബാല്യമായിരുന്നു ഷാമിലിൻ്റേത്. ഇന്ന് പക്ഷെ ഒരു 14കാരന്റെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഈ ചക്രകസേരയിലേയ്ക്ക് ഒതുങ്ങിയിരിക്കുകയാണ്.

ഷാമിലിന് കൈത്താങ്ങായി കൂടെ ഒരു​ നാട് മുഴുവനുമുണ്ട്. ടി വി ഇബ്രാഹിം എംഎംഎൽയുടെ നേതൃത്വത്തിലുള്ള സഹായ സമിതി ഇതിനോടകം ഒരു കോടി 33 ലക്ഷം രൂപയാണ് ഷാമിലിൻ്റെ ചികിത്സക്കായി സമാഹരിച്ചത്. ചികിത്സ ആരംഭിച്ചതോടെ ഷാമിലിന്റെ കണ്ണുകളിൽ തെളിഞ്ഞ പ്രതീക്ഷയുടെ വെട്ടം കടുംബത്തിനും ആശ്വാസമായിട്ടുണ്ട്. അത് അണയാതിരിക്കാൻ നമ്മൾ കൂടി കൈ കോർക്കേണ്ടതുണ്ട്. ഷാമിൽ ചികിത്സ സഹായ നിധിയിലേയ്ക്ക് അഭ്യുദയകാംക്ഷികൾ കഴിയുന്ന സംഭാവനകൾ നൽകണമെന്നാണ് സഹായ സമിതി അഭ്യർത്ഥിക്കുന്നത്.

ചികിത്സാ സഹായത്തിനുള്ള സംഭാവനകൾ താഴെപറയുന്ന​അക്കൗണ്ടുകൾ വഴി നൽകാവുന്നതാണ്.
JASIRA CP,
A/C NO: 25150100001878,IFSC: FDRL0002515, ​FEDERAL BANK,
KIZHISSERI BRANCH.
ഗൂഗിൾപേ, ഫോൺപേ നമ്പർ: 9744167460, 9745167460.

Content Highlights: SMA sufferer Muhammad Shamil waiting for the mercy of the kind

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us