മുംബൈ: ക്രിസ്മസ്-പുതുവത്സര അവധിക്കാലത്തുണ്ടാകുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. മുംബൈയ് എൽടിടിയിൽ നിന്ന് കൊച്ചുവേളി( തിരുവനന്തപുരം നോർത്ത്)യിലേക്കാണ് പ്രതിവാര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം വഴിയായിരിക്കും ട്രെയിൻ കൊച്ചുവേളിയിലെത്തുക.
ഡിസംബർ 19,26 വൈകിട്ട് നാലിനായിരിക്കും മുംബൈ എൽടിടിയിൽ നിന്ന് ട്രെയിൻ കൊച്ചുവേളിയിലേക്ക് യാത്ര പുറപ്പെടുക. തിരിച്ച് ഡിസംബർ 21,28 തീയതികളിൽ വൈകിട്ട് 4.20ന് മുംബൈ എൽടിടിയിലേക്കും ട്രെയിൻ പുറപ്പെടും.
ജനുവരി 2, 9 തീയതികളിൽ വൈകിട്ട് നാലിനായിരിക്കും മുംബൈ എൽടിടിയിൽ നിന്ന് ട്രെയിൻ കൊച്ചുവേളിയിലേക്ക് യാത്ര പുറപ്പെടുക. തിരിച്ച് ജനുവരി 4, 11 തീയതികളിൽ വൈകിട്ട് 4.20ന് മുംബൈ എൽടിടിയിലേക്കും ട്രെയിൻ പുറപ്പെടും.
Content Highlights: Special train announced from Mumbai to Kerala