കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്‌ഐ. സർവ്വകലാശാല ക്യാമ്പസ്സിൽ ആകെയുള്ള ഇരുപത്തി അഞ്ച് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് വിജയിച്ചത്. യൂണിയൻ പ്രസിഡൻ്റായി സഹീർ അനസ് ,ജനറൽ സെക്രട്ടറിയായി ബിസ്മി കെ എം , യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി സായന്ത് സുരേഷ്, കാതറിൻ, രേവതി ഷാജി തുടങ്ങി 25 സീറ്റിലേക്കാണ് എസ്എഫ്‌ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ വർഷം പൂക്കോട് വെറ്ററിനറി ക്യാമ്പസിൽ നടന്ന വിദ്യാർത്ഥിയുടെ ആത്മഹത്യയെ എസ്.എഫ്.ഐയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടത്തിയ എംഎസ്എഫ്-കെഎസ്‌യു-എബിവിപി സഖ്യത്തിനും, നട്ടാൽ മുളക്കാത്ത നുണയുമായി എസ്എഫ്‌ഐയെ തകർക്കാൻ കരാറെടുത്ത് പ്രവർത്തിച്ച വലതുപക്ഷ മാധ്യമങ്ങളുടെ ജീർണിച്ച പ്രവർത്തനത്തിനും വിദ്യാർത്ഥികൾ നൽകിയ മറുപടിയാണ് ഈ വിജയമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
Content Highlights: victory for SFI at Wayanad Pookode Veterinary University Campus