കണ്ണൂർ: പാർട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട ഒരു ചർച്ചയും ആരംഭിച്ചിട്ടില്ലായെന്നും ഹൈക്കമാൻഡ് ആണ് പുന:സംഘടന തീരുമാനമെടുക്കുന്നതെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 'പുന:സംഘടന ചർച്ച എവിടുന്നു വന്നു എന്ന് ആർക്കും അറിയില്ല. ആരാണിതിൻ്റെ പുറകിലെന്നും അറിയില്ല. ആരെങ്കിലും ഇത് പടച്ചുവിടുന്നതാണോ എന്ന് സംശയമുണ്ട്' കെ മുരളീധരൻ പറഞ്ഞു.
അതേസമയം, മാടായി കോളേജ് വിഷയത്തിൽ 'ഒരു എം പി ക്കെതിരെ പരസ്യ പ്രതിഷേധം അംഗീകരിക്കാൻ കഴിയില്ലെന്ന് മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമനത്തിൻ്റെ മെറിറ്റിലേക്ക് താൻ കടക്കുന്നില്ല. കെപിസിസി അധ്യക്ഷൻ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് ഡിസിസിയെ അറിയിക്കണമായിരുന്നുവെന്നും കെ മുരളീധരൻ കൂട്ടിചേർത്തു.
content highlight- Where did the reorganization discussion come from? I doubt if someone is spreading this' K Muralidharan