കരിമ്പ സ്കൂളിൻ്റെ ഒപ്പന ടീമിലെ സ്ഥിരം മണവാട്ടി, പഠനത്തിലും കലയിലും മിടുക്കി; നോവായി ആയിഷ

ഇന്നലെ വൈകീട്ടായിരുന്നു നാടിനെ നടുക്കിയ പനയമ്പാടം അപകടമുണ്ടായത്

dot image

പാലക്കാട്: കലോത്സവ വേദികളിൽ സ്ഥിരം മണവാട്ടിയായിരുന്നു ആയിഷ. രണ്ടാം ക്ലാസ് മുതൽ കഴിഞ്ഞമാസം ശ്രീകൃഷ്ണപുരത്ത് അവസാനം നടന്ന ജില്ലാ കലോത്സവത്തിൽ വരെ നിരവധി വേദികളിൽ ആയിഷ മണവാട്ടിയായി വേഷമണിഞ്ഞിട്ടുണ്ട്. ഇന്നലെ അപകടത്തിന് ശേഷം ചലനമറ്റു കിടക്കുന്ന തൻ്റെ പ്രിയവിദ്യാർത്ഥിയെ കാണാനെത്തിയ ക്ലാസ് ടീച്ചർ നിത്യ വേദനയോടെയാണ് ആയിഷയെ ഓർമിച്ചത്.

പഠനത്തിലും കലയിലും ആയിഷ മിടുക്കിയായിരുന്നു. ഈ മാസം 21നും ഒപ്പനയില്‍ മണവാട്ടിയാകേണ്ട കുട്ടിയായിരുന്നു അവളെന്ന് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആയിഷയുടെ ക്ലാസ് ടീച്ചര്‍ നിത്യ പൊട്ടിക്കരയുകയായിരുന്നു. സ്‌കൂളിലെ പുതിയ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുളള പരിപാടികൾ സംഘടിപ്പിച്ചിരുന്നത് ഈ മാസം 21നായിരുന്നു. ക്രിസ്തുമസ് പരീക്ഷ നടക്കുന്നതിനാൽ ഇന്നലെ ഒപ്പനയുടെ പരിശീലനമുണ്ടായിരുന്നില്ലെന്നും ടീച്ചർ പറഞ്ഞു. കുട്ടികളുടെ മൃതേദഹം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയതും ക്ലാസ് ടീച്ചറായ നിത്യ ടീച്ചറായിരുന്നു. ആയിഷ മണവാട്ടിയായ ഒപ്പനയുടെ ദൃശ്യങ്ങൾ ഇതിനകം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. മണവാട്ടിയായി വേദിയെ പൊലിപ്പിച്ച ആയിഷയുടെ ദൃശ്യങ്ങളും വേദനയാകുന്നുണ്ട്.

കല്ലടിക്കോട് അപകടത്തിൽ മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവർ
അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾ

Also Read:

ഇന്നലെ വൈകീട്ടായിരുന്നു നാടിനെ നടുക്കിയ പനയമ്പാടം അപകടമുണ്ടായത്. സ്കൂൾ വിട്ടുവരുന്ന വഴിക്കാണ് സിമൻ്റ് ലോഡ് വഹിച്ച ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവരാണ് അപകത്തിൽ മരിച്ചത്. മദ്രസ മുതൽ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളായിരുന്നു മരിച്ച നാല് വിദ്യാർത്ഥികളും.

ഇന്ന് രാവിലെയാണ് വിദ്യാർത്ഥികളുടെ മൃതദേഹം വീടുകളിലേയ്ക്ക് എത്തിച്ചത്. വീടുകളിലെത്തിക്കുന്ന മൃതദേഹത്തിൽ ബന്ധുക്കൾ അന്തിമോപചാരം അർപ്പിച്ചതിന് ശേഷം രാവിലെ 8.30 മണി മുതൽ 10 വരെ തുപ്പനാട് കരിമ്പനക്കൽ ഹാളിൽ പൊതുദർശനം നടക്കും. അതിന് ശേഷം തുപ്പനാട് ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും.

Content Highlights: Kalladikode Accident: Ayisha is a talented student who does well in both her studies and the arts. She participated in oppana dance competitions at school from second to eighth grade.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us