18 ല്‍ ഇല്ല, ലൈസന്‍സ് 25 വയസ്സില്‍; പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച സംഭവം, നടപടി കടുപ്പിച്ച് എംവിഡി

നേരത്തെ കുട്ടിക്ക് വാഹനം നല്‍കിയ അമ്മയ്‌ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തിരുന്നു

dot image

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. കുട്ടി പ്രായപൂര്‍ത്തിയായാലും ലൈസന്‍സ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. മറിച്ച് 25 വയസ്സിന് ശേഷം മാത്രമെ ലൈസന്‍സ് ലഭിക്കുകയുള്ളൂവെന്ന് വര്‍ക്കല സബ് ആര്‍ടിഒ അറിയിച്ചു. നേരത്തെ കുട്ടിക്ക് വാഹനം നല്‍കിയ അമ്മയ്‌ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തിരുന്നു.

ബുധനാഴ്ച്ച പാളയംകുന്ന് ജംഗ്ഷന് സമീപം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് പതിനാറുകാരനായ വിദ്യാര്‍ത്ഥി സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനം തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ തേടിയപ്പോഴാണ് കുട്ടിക്ക് ലൈസന്‍സ് ഇല്ലെന്നും അമ്മയുടെ സമ്മതത്തോടെയാണ് വാഹനം എടുത്തതെന്നും വ്യക്തമായത്.

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 199 എ, ബിഎന്‍എസ് 125, കെവി ആക്ട് 118 ഇ എന്നിവ പ്രകാരമാണ് മാതാവിനെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തത്.

Content Highlights: Motor Vehicle Department action against 16 year old boy driving

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us