നനഞ്ഞ കുടയും റൈറ്റിങ് ബോർഡും അജ്നയെ ഏൽപ്പിച്ചു, പരീക്ഷാ ആശങ്കകൾ പങ്കുവെച്ചു; അജ്നയെ തനിച്ചാക്കി അവർ പോയി

അപകടത്തിൽ നിന്ന് അത്ഭുതകരമായിട്ടാണ് അജ്ന രക്ഷപ്പെട്ടത്

dot image

പാലക്കാട്: സ്കൂൾ വിട്ട് പരീക്ഷയുടെ ആശങ്കകൾ പരസ്പരം പങ്കിട്ടുകൊണ്ട് വരുന്ന വഴിയാണ് അപകടം ആ നാലുപേരേയും കവർന്നത്. ഇം​ഗ്ലീഷ് പരീക്ഷ എളുപ്പമായിരുന്നു, ഇന്നത്തെ ഹിന്ദിയിലാണ് ടെൻഷൻ എന്ന് ഇവ‍ർ പരസ്പരം ആശങ്കകൾ പങ്കുവെച്ചിരുന്നു. മരിക്കുന്നതിന് മുൻപ് അപകടത്തിൽ മരിച്ച വിദ്യാർത്ഥിനി നിദ രക്ഷപ്പെട്ട അജ്നയെ ഏൽപ്പിച്ച നനഞ്ഞ കുടയും റൈറ്റിങ് പാടും ഓർമ്മകളും മാത്രം ബാക്കിയായിരിക്കുകയാണ്.

നനഞ്ഞ കുട ബാ​ഗിൽ വെക്കാൻ ഇടമില്ലെന്ന് പറഞ്ഞ് നിദ അജ്നയെ ഏൽപ്പിച്ചു. എങ്കിൽ റൈറ്റിങ് ബോർഡും കൂടി പിടിക്കാൻ റിദ അജ്നയോട് ആവശ്യപ്പെടുകയും ചെയ്തു. അജ്നയുടെ പെൻസിൽ ബോക്സ് നിദയുടെ ബാ​ഗിലായിരുന്നു. വീട്ടിലെത്തിയ ശേഷം തരാമെന്നും പറഞ്ഞ് നടക്കുകയായിരുന്നു കൂട്ടുകാരികൾ. അതിനിടിയിലാണ് അപകടം അവരെ കവർന്നെടുത്തത്.

പാലക്കാട് പനയമ്പാടം വെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ നിന്ന് അത്ഭുതകരമായിട്ടാണ് അജ്ന രക്ഷപ്പെട്ടത്. സംഭവത്തിൽ കുട്ടി പ്രതികരിച്ചു. 'മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വണ്ടി വരുന്നുണ്ടായിരുന്നു. പാലക്കാട് ഭാഗത്ത് നിന്ന് മറ്റൊരു വണ്ടിയും വരുന്നത് കണ്ടു. മണ്ണാര്‍ക്കാടില്‍ നിന്ന് വന്ന ലോറി സ്പീഡിലാണ് വന്നത്. ഈ ലോറി ഞങ്ങളുടെ മുന്നില്‍ എത്തി ചെരിഞ്ഞു. പാലക്കാട് നിന്ന് വന്ന ലോറി ഈ ലോറിക്ക് പിന്നിലിടിച്ച് കൂട്ടുകാരികളുടെ മേലേയ്ക്ക് വീണു.

പിന്നിൽ നിന്ന് വാഹനം വരുന്നത് ഞാന്‍ കണ്ടില്ല. എന്റെ വശത്തു കൂടെയാണ് ലോറി പോയത്. ഞാന്‍ ചാടിയപ്പോള്‍ ഒരു കുഴിയില്‍ വീണു. ഞങ്ങള്‍ ഒരുമിച്ചാണ് എപ്പോഴും സ്‌കൂളിലേക്ക് പോകുകയും വരികയും ചെയ്യുക. എപ്പോഴും ഒരുമിച്ചാണ്. എന്റെ പുസ്തകങ്ങളെല്ലാം അവരുടെ കയ്യിലാണ്. എന്റെ കയ്യിലുള്ളത് അവരുടെ പുസ്തകമാണ്', അജ്‌ന പറഞ്ഞു.

Also Read:

ചെറിയപ്രായം മുതൽ ഒരുമിച്ചായിരുന്നു ഈ അഞ്ച് പേരും. അപകടത്തിൽ ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന വഴിക്കാണ് സിമന്റ്‌ ലോഡ് വഹിച്ച ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്. കരിമ്പ പനയമ്പാടം സ്ഥിരം അപകടങ്ങള്‍ നടക്കുന്ന മേഖലയെന്ന് നാട്ടുകാര്‍ ആരോപിച്ചു. മരിച്ചവര്‍ കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ്.

Content Highlights: Palakakd Accident Survivor recalls tragi incident

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us