തൃശ്ശൂര്‍: വയനാട് ദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ ഇറക്കിയതിന് കേന്ദ്രം പൈസ ചോദിച്ചത് വ്യാജ കഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്ര വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. വിവിധ വകുപ്പുകള്‍ സഹായം നല്‍കുമ്പോള്‍ അതിനുള്ള പണം നല്‍കണം. കാലാകാലങ്ങളായി നടക്കുന്ന കാര്യമാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചക്കള്ളം കുറെയായി തുടരുന്നു. എല്ലാം ജനങ്ങളുടെ നികുതി പണമാണ്. ഒരു ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ പണം കൊടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: 'Pay when a helicopter lands, fake story circulating'; K Surendran