വിഴിഞ്ഞം തുറമുഖ നിർമാണം; വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നിബന്ധനയിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് കേന്ദ്രം

2034 മുതൽ തുറമുഖത്തിലെ വരുമാനവിഹിതത്തിൻ്റെ 20 ശതമാനം പങ്കുവയ്ക്കണമെന്നാണ് കേന്ദ്രത്തിൻറെ നിർദേശം

dot image

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിലെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാൻറ് ആക്കി നൽകാനാവില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. 2034 മുതൽ തുറമുഖത്തിലെ വരുമാനവിഹിതത്തിൻ്റെ 20 ശതമാനം പങ്കുവയ്ക്കണമെന്നാണ് കേന്ദ്രത്തിൻറെ നിർദേശം. കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് ഗ്രാൻറ് ആക്കി നൽകണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചിരുന്നു.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. എന്നാൽ കേരളത്തിൻ്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. രാജ്യസഭയിൽ ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ ആണ് നിലപാട് വ്യക്തമാക്കിയത്.

തൂത്തുക്കുടി തുറമുഖത്തിന് വിജിഎഫ് ഗ്രാന്റായി നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വന്നതോടെയാണ് വിഴിഞ്ഞത്തിനും വിജിഎഫ് ഗ്രാന്റായി നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതു നടക്കില്ലെന്ന് കേന്ദ്രം പലവട്ടം വ്യക്തമാക്കിയതിനെ തുടർന്ന് നിർമല സീതാരാമന് മുഖ്യമന്ത്രി കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിൽ, തൂത്തുക്കുടി തുറമുഖത്തിന്റെ ചെലവ് വഹിക്കുന്നതു കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള പോർട്ട് അതോറിറ്റിയാണെന്നും വരുമാനവും അവിടേക്ക് തന്നെയാണ് ലഭിക്കുന്നതെന്നുമായിരുന്നു നിർമല സീതാരാമൻ നൽകിയ വിശദീകരണം.

Content Highlights: No relief on viability gap funding in vizhinjam port

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us