കൊച്ചി: കോതമംഗലം-നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ മരിച്ച എഞ്ചിനീയറിങ് വിദ്യാർഥിനിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ ആൻമേരി(21)യാണ് അപകടത്തിൽ മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് ആൻമേരിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മുല്ലശേരി സ്വദേശി അൽത്താഫ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം നേര്യമംഗലം ചെമ്പൻകുഴി ഭാഗത്ത് വെച്ചായിരുന്നു അപ്രതീക്ഷിത അപകടം. ആന പിഴുതെറിഞ്ഞ പന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻമേരി മരിച്ചു. അപകടസമയത്ത് പ്രദേശത്തുണ്ടായിരുന്നവരാണ് മരം നീക്കി ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്കായിരുന്നു മരണ കാരണം.
Content Highlights: post-mortem of the woman who died after the elephant threw the tree today