തിരുവനന്തപുരം: ഹ്യൂമന്‍ റൈറ്റ്സ് ഫോറം മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങി റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാല്‍. എറണാകുളം പെരുമ്പാവൂരില്‍ സംഘടിപ്പിച്ച മനുഷ്യാവകാശദിന ചടങ്ങില്‍ ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ് ആണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
സിനിമ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണങ്ങളും കണ്ടെത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരാന്‍ നടത്തിയ മാധ്യമ ഇടപെടലാണ് ആര്‍ റോഷിപാലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
Content Highlight: R Roshipal receives Human rights forum media award