പത്തനംതിട്ട: ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനായുള്ള സ്വാമി എഐ ചാറ്റ് ബോട്ട് ഇതുവരെ ഉപയോഗിച്ചത് 1.25 ലക്ഷത്തിലധികം പേർ. പത്തനംതിട്ട ജില്ലാ ഭരണകൂടം തീർഥാടകർക്കായി നിർമ്മിച്ച ഈ എഐ ബോട്ടിലെ മൂവായിരത്തോളം കേസുകളിലാണ് ഇതുവരെ ഇടപ്പെടൽ നടത്തിയത്. ആറ് വ്യത്യസ്ഥ ഭാഷകളിൽ പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടിൽ നടതുറക്കൽ പൂജാസമയം, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് എളുപ്പത്തിൽ ലഭിക്കും.
6238008000 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് ഹായ് അയച്ചോ അല്ലെങ്കിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ സ്വാമി ബോട്ട് ഉപയോഗിക്കാം. അനുയോജ്യമായ ഭാഷ ഉപയോഗിച്ച് ചാറ്റ് ബോട്ടുമായി സംസാരിക്കുകയും സംശയ ദൂരികരണം നടത്തുകയും ചെയ്യാം. ഭക്ഷണ വിഭവങ്ങൾ, കെഎസ്ആര്‍ടിസി ബസ് സമയങ്ങള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്‍, ക്ഷേത്ര സേവനങ്ങള്‍, താമസ ബുക്കിംഗ് എന്നിവയെല്ലാം സ്വാമി ചാട്ട് ബോട്ട് ഭക്തർക്ക് പറഞ്ഞു തരും. ഭക്തർക്ക് സന്നിധാനത്തേക്കുള്ള യാത്ര അനുയോജ്യവും ലളിതവുമാക്കുന്ന ഈ ചാറ്റ് ബോട്ടിൽ അതുകൊണ്ട് തന്നെ പതിനായിരത്തോളം പേരാണ് ദിനം പ്രതി ഉപയോഗിക്കുന്നത്.
Content highlight- Swamy AI chatbot hit; More than 1.25 lakh people have used it so far