കാസർക്കോട്: തെമ്മാടികളെയും സാമൂഹ്യ ദ്രോഹികളെയും കോൺഗ്രസ് പോറ്റി വളർത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മ്യൂണിസ്റ്റുകാരെ കരുതി കൂട്ടി കോൺഗ്രസ് ആക്രമിച്ചുവെന്നും. കോൺഗ്രസിന് ഇപ്പോഴും സമീപനത്തിൽ മാറ്റം വന്നിട്ടില്ലായെന്നും ഈ മാനസികാവസ്ഥയിൽ നിന്ന് കോൺഗ്രസ് പുറത്ത് കടക്കുന്നില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീമേനി രക്തസാക്ഷി സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിനിടയിലായിരുന്നു പരാമർശം.
അതേസമയം വയനാട് ദുരന്തത്തിൽ നഷ്ടപരിഹാരം നൽകാത്തതിൽ അമിത് ഷായുടെ മറുപടി പച്ചകള്ളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡങ്ങൾ അനുസരിച്ച് കേരളം കണക്ക് തയ്യാറാക്കിയിരുന്നുവെന്നും നിശ്ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കിയിട്ടും കേരളത്തെ കുറ്റപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
' മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായ ഉടൻ സഹായം നൽകുന്നു. എന്തേ കേരളത്തിന് മാത്രം ഭ്രഷ്ട് ? നാട് തുലയട്ടെ എന്ന സമീപനമാണ് ബിജെപിക്ക്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്ന് വരുന്നുണ്ട്. ഏകോപിതമായി കേരളത്തിൻ്റെ ശബ്ദം ഉയരേണ്ട ഘട്ടം വരുന്നു. ഒരു ചില്ലിക്കാശ് കേരളത്തിന് തരുന്നില്ല. ഇത് സഹിക്കാൻ പറ്റില്ല, അംഗീകരിക്കാൻ പറ്റില്ല.' മുഖ്യമന്ത്രി ആഞ്ഞടിച്ചു. കേരളം രാജ്യത്തിൻ്റെ ഭാഗമല്ലേയെന്നും കേരളീയർ ഇന്ത്യക്കാരല്ലേയെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ ചോദ്യമുയർത്തി.
Content highlight- The Chief Minister attack on Congress